
സ്വന്തം ലേഖകൻ: കൊറോണ വൈറസിന്റെ ദക്ഷിണാഫ്രിക്കൻ വേരിയൻറ് യുകെയിലെങ്ങും പരിഭ്രാന്തി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശവുമായി അധിക്ര്^തർ. ദക്ഷിണാഫ്രിക്കൻ കൊറോണ വൈറസ് വേരിയന്റിന്റെ കമ്മ്യൂണിറ്റി ട്രാൻസ്മിഷൻ കണ്ടെത്തിയ പ്രദേശങ്ങളിലെ ആളുകൾ വീടുകളിൽ നിന്ന് പുറത്തിരങ്ങുന്നതിന് മുമ്പായി രണ്ടു തവണ ചിന്തിക്കണമെന്ന് ഒരു മന്ത്രി പറഞ്ഞു.
പുതിയ വേരിയന്റിലെ കേസുകൾ കണ്ടെത്തിയ എട്ട് പോസ്റ്റ് കോഡുകളിൽ ഉള്ളവർക്കും മറ്റ് യാത്രാ ബന്ധങ്ങൾ ഇല്ലായിരുന്നു. അതിനാൽ ഈ പ്രദേശങ്ങളിലെ നിയന്ത്രണങ്ങൾ ദേശീയ ലോക്ക്ഡൗണിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ കടുപ്പിക്കാനും സാധ്യതയുണ്ട്. ദക്ഷിണാഫ്രിക്കൻ വേരിയന്റിൻ്റെ 105 കേസുകളാണ് നിലവിൽ യുകെയിൽ കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 11 കേസുകൾക്ക് യാത്രയുമായി ബന്ധമില്ലാത്തതാണ് സർക്കാരിനെ കുഴക്കുന്നത്.
വൈറസിനെതിരായ പോരാട്ടം ഇതുവരെ അവസാനിച്ചിട്ടില്ലെന്നതിന്റെ ഓർമപ്പെടുത്തലാണ് വേരിയന്റിന്റെ ആവിർഭാവമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ദക്ഷിണാഫ്രിക്കൻ വകഭേദം തിരിച്ചറിഞ്ഞ പ്രദേശങ്ങളിലേ ആളുകൾ എല്ലാ സാമൂഹിക സമ്പർക്കങ്ങളും കുറയ്ക്കുന്നത് തികച്ചും നിർണായകമാണെന്നും ആരോഗ്യ സെക്രട്ടറി പറഞ്ഞു.
പ്രാദേശിക കമ്മ്യൂണിറ്റികളിൽ വൈറസ് വകഭേദം പടരുന്ന പോക്കറ്റുകൾ ഉണ്ടെന്ന കണക്കുകൂട്ടലാണ് ആരോഗ്യ വകുപ്പ്. അതിനാൽ വേരിയന്റ് തിരിച്ചറിഞ്ഞ പ്രദേശങ്ങളിൽ വീടുകൾ തോറും ടെസ്റ്റുകൾ നടത്തുന്നതിനുള്ള ശ്രമം ആരോഗ്യ വകുപ്പ് ആരംഭിച്ചു കഴിഞ്ഞു. ആരോഗ്യ ഉദ്യോഗസ്ഥർ പ്രാദേശിക പോലീസ്, കൗൺസിലർമാർ, അഗ്നിശമന സേനാംഗങ്ങൾ എന്നിവരുമായി ചേർന്ന് വീടുകൾ സന്ദർശിച്ചാണ് ടെസ്റ്റുകൾ നടത്തുന്നത്, വെസ്റ്റ് മിഡ്‌ലാന്റിലെ വാൽസാൽ, ലണ്ടൻ, കെന്റ്, ഹെർട്ട്‌ഫോർഡ്ഷയർ, ലങ്കാഷയർ എന്നിങ്ങനെ എട്ടോളം പ്രദേശങ്ങളിലായി 80,000 ത്തോളം പേർക്കാണ് ടെസ്റ്റുകൾ നടത്തുക.
11 രോഗികളുടെ അടുത്ത കോൺടാക്റ്റുകളെ കണ്ടെത്തുന്നതിനായി മെച്ചപ്പെട്ട കോൺടാക്റ്റ് ട്രെയ്‌സിംഗ് നടത്തിയതായി ഹാൻകോക്ക് പറഞ്ഞു. ഈ വകഭേദം കൂടുതൽ കഠിനമായ രോഗത്തിന് കാരണമാകുമെന്നതിന് നിലവിൽ തെളിവുകളൊന്നുമില്ല, കൂടാതെ ജാബുകളുടെ നിലവിലെ ശേഷി അതിനെ പ്രതിരോധിക്കാൻ പര്യാപ്തമാണെന്ന് ആദ്യകാല പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ഈ പ്രദേശങ്ങളിൽ സാമൂഹിക സമ്പർക്കം പൂർണ്ണമായും ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
വെസ്റ്റ് സസെക്സിലുള്ള വർത്തിങ്ങിൽ മലയാളി യുവതി മരിച്ചു
അങ്കമാലി സ്വദേശി സംഗീത ജോർജ് പാലാട്ടിയാണ് (42) ഇന്നലെ രാത്രി മരിച്ചത്. അങ്കമാലി കറുകുറ്റി സ്വദേശി പാലാട്ടി ജോർജിന്റെ ഭാര്യയാണ്. ഏറെ നാളായി ക്യാൻസർ രോഗത്തിന് ചികിൽസയിലായിരുന്നു. ആഴ്ചകൾക്കുമുൻപ് ആശുപത്രിയിൽ നിന്നു ഡിസ്ചാർജായി വീട്ടിൽ വിശ്രമത്തിലായിരുന്നു.
കഴിഞ്ഞ ദിവസം രോഗം വീണ്ടും വഷളാകുകയും ഇന്നലെ വൈകുന്നേരത്തോടെ മരണം സംഭവിക്കുകയുമായിരുന്നു. സ്റ്റുഡന്റ് വിസയിൽ ബ്രിട്ടനിലെത്തിയ സംഗീത ഗ്ലോസ്റ്റർഷെയർ യൂണിവേഴ്സിറ്റിയിൽ നിന്നും എംബിഎ. പാസായ ശേഷം യുകെയിൽ തന്നെ തുടരുകയായിരുന്നു. നാട്ടിൽ അധ്യാപികയായിരുന്ന സംഗീത കോതമംഗലം സ്വദേശിനിയാണ്. ഏക മകൻ- നിവേദ് (16).
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല