1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 6, 2021

സ്വന്തം ലേഖകൻ: കോവിഡിനെ മെരുക്കിയ ബ്രിട്ടനിൽ ഇന്ന് സൂപ്പർ തേഴ്സ്ഡേ 2019 ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷമുള്ള ഏറ്റവും വലിയ തദ്ദേശ തിരഞ്ഞെടുപ്പിൽ ദശലക്ഷക്കണക്കിന് ആളുകൾ വോട്ട് രേഖപ്പെടുത്തും. സ്കോട്ടിഷ് പാർലമെന്റ്, വെൽഷ് സെനെഡ്, ഇംഗ്ലണ്ടിലെ 143 കൗൺസിലുകൾ, 13 മേയർമാർ എന്നിവരെ തിരഞ്ഞെടുക്കാനുള്ള ജനവിധിയാണ് ഇന്ന്. വെസ്റ്റ്മിൻസ്റ്റർ ഉപതിരഞ്ഞെടുപ്പും ഇന്ന് ഹാർട്ട്‌പൂളിൽ നടക്കും. നിരവധി മലയാളികളും ഇക്കുറി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്.

48 ദശലക്ഷം ആളുകൾ വരെ ബ്രിട്ടനിലുടനീളം വോട്ടു ചെയ്യാൻ യോഗ്യരാണ്. പോളിംഗ് സ്റ്റേഷനുകൾ രാവിലെ 07:00 മുതൽ രാത്രി പത്ത് വരെ പ്രവർത്തിക്കും. ഫലങ്ങൾ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നു. “സൂപ്പർ വ്യാഴാഴ്ച” എന്ന് വിളിക്കപ്പെടുന്ന ഇന്ന് നടക്കുന്ന പല തിരഞ്ഞെടുപ്പുകളും കഴിഞ്ഞ വർഷം നടക്കാനിരുന്നതാണ്. കോവിഡ് മഹാമാരി കാരണം സാധാരണയേക്കാൾ കൂടുതൽ തിരഞ്ഞെടുപ്പുകളാണ് ഇത്തവണ നടക്കുന്നത്.

ഇംഗ്ലണ്ടിലെയും വെയിൽസിലെയും വോട്ടർമാർ 39 ചീഫ്, ക്രൈം കമ്മീഷണർമാരെയും ഇന്ന് തിരഞ്ഞെടുക്കും. ഇംഗ്ലണ്ടിലും വെയിൽസിലും മഴയും വെയിലുമുള്ള കാലാവസ്ഥയായിരിക്കും. സ്കോട്ട്ലൻഡിൽ, കനത്ത മഴ പ്രവചിക്കപ്പെടുന്നു, വടക്കൻ പ്രദേശങ്ങളിലെ കുന്നുകളിൽ മഞ്ഞ് വീഴ്ചയും പ്രവചിക്കുന്നതിനാൽ വോട്ടർമാർ അനുയോജ്യമായ വസ്ത്രങ്ങൾ ധരിക്കണമെന്ന് അധികൃതർ ശുപാർശ ചെയ്യുന്നു, പോളിംഗ് സ്റ്റേഷനുകളിൽ സാധാരണയേക്കാൾ കൂടുതൽ നേരം ഇത്തവണ കാത്തുനിൽക്കേണ്ടി വരുമെന്നതിനാലാണിത്.

കർശനമായ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചാണ് പോളിംഗ്. ബൂത്തുകൾ പതിവായി വൃത്തിയാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് സാധാരണയിൽ അധികം സമയമെടുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മാർഗനിർദേശങ്ങൾ പ്രകാരം വോട്ടർമാർ സാമൂഹിക അകലം പാലിക്കുകയും ബാലറ്റുകൾ പൂർത്തിയാക്കുന്നതിന് സ്വന്തം പെൻസിലുകൾ കൊണ്ടുവരികയും വേണം. ബ്രിട്ടനിലെ 35,000 ലധികം വേദികൾ പോളിംഗ് സ്റ്റേഷനുകളായി പ്രവർത്തിക്കും. 50 ലധികം റെസ്റ്റോറന്റുകളും കഫേകളും 30 മ്യൂസിയങ്ങളും 120 ക്രിക്കറ്റ് ക്ലബ്ബുകളും പവലിയനുകളും 13 ബോക്സിംഗ് ക്ലബ്ബുകളും ഇതിൽ ഉൾപ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.