
സ്വന്തം ലേഖകൻ: കോവിഡിന്‍റെ രണ്ടാംവരവിൽ ഞെട്ടുകയാണ് ലോകരാഷ്ട്രങ്ങൾ. യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ പലയിടങ്ങളിലും കൊവിഡ് വൻ തിരിച്ചുവരവിലാണ്. ഒരു ഘട്ടത്തിൽ നിയന്ത്രണവിധേയമായെന്ന് കരുതിയ വൈറസ് വീണ്ടും ശക്തിപ്രാപിച്ചതോടെ അധികൃതരും പരിഭ്രാന്തിയിലാണ്.
ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള യു.എസിൽ ദിവസേന രണ്ട് ലക്ഷത്തോളം പുതിയ രോഗികളാണ് റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് ദിവസം മുമ്പ് ഒറ്റ ദിവസം 2,54,686 പേർക്കാണ് രോഗം ബാധിച്ചത്. ഇന്നലെ 1,89,650 പേർ രോഗബാധിതരായി. ആകെ രോഗികളുടെ എണ്ണം അമേരിക്കയിൽ മാത്രം 1.80 കോടി കവിഞ്ഞു. 3,23,404 പേരാണ് മരിച്ചത്.
ബ്രിട്ടനിൽ കൊവിഡ് നിയന്ത്രണാതീതമായിക്കഴിഞ്ഞതായി ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. ലണ്ടനിലും ഇംഗ്ലണ്ടിന്‍റെ പല ഭാഗങ്ങളിലും വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തി. 27,052 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ ആകെ രോഗികൾ 20 ലക്ഷം കവിഞ്ഞു. പല യൂറോപ്യൻ രാജ്യങ്ങളും കൊവിഡ് രണ്ടാംവരവിന്‍റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാനൊരുങ്ങുകയാണ്.
കൊറോണ ഭീതി വീണ്ടും ശക്തമായതോടെ ബ്രിട്ടനിൽ നിന്നുള്ള വിമാനങ്ങൾ തടഞ്ഞ് യൂറോപ്യൻ രാജ്യങ്ങൾ. നെതർലാൻഡ്‌സ്, ബെൽജിയം എന്നീ രാജ്യങ്ങൾ യുകെയിൽ നിന്നുള്ള വിമാന സർവീസുകൾ നിരോധിച്ചു. ഫ്രാൻസും ഇറ്റലിയും ജർമ്മനിയും സമാനമായ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുന്നതായും സൂചനയുണ്ട്. കൊറോണ വൈറസിെൻറ പുതിയ ആഘാതം തടയുന്നതിന് നിരവധി യൂറോപ്യൻ രാജ്യങ്ങൾ യുകെയിൽ നിന്നുള്ള വിമാനങ്ങൾ നിരോധിക്കാൻ ആലോചിക്കുന്നതായി ബിബിസി ഞായറാഴ്ച റിപ്പോർട്ട് ചെയ്തു.
ബെൽജിയം യുകെയിൽ നിന്നുള്ള ട്രെയിനുകളും നിർത്തി. യുകെയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നുമുള്ള വിമാനങ്ങൾ നിരോധിക്കുന്നത് സംബന്ധിച്ച് രാജ്യം ആലോചിക്കുന്നതായി ജർമൻ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥൻ എഎഫ്‌പിയോട് പറഞ്ഞു. കുറഞ്ഞത് 24 മണിക്കൂറെങ്കിലും നിരോധനം ഏർപ്പെടുത്തുമെന്ന് ബെൽജിയം പ്രധാനമന്ത്രി അലക്സാണ്ടർ ഡി ക്രൂ പറഞ്ഞു. ജനുവരി 1 വരെ യുകെയിൽ നിന്നുള്ള എല്ലാ യാത്രാ വിമാനങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയതായി നെതർലൻഡ്‌സ് അറിയിച്ചു.
കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച പുതിയ സ്‌ട്രെയ്ന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായി പടരുന്നതിനെ തുടര്‍ന്ന് ബ്രിട്ടണില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി ഇന്ത്യ. രോഗവ്യാപനം തടയുന്നതിനായി എത്രയും വേഗം സര്‍വീസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.
പുതിയ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള എല്ലാ നടപടികളും കേന്ദ്രം സ്വീകരിച്ചിട്ടുണ്ടെന്നും അനാവശ്യമായി ഭയപ്പെടേണ്ട ആവശ്യമില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു.
കൊറോണ വൈറസിന്റെ കൂടുതല്‍ അപകടകരമായ പുതിയ സ്‌ട്രെയന്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ രാജ്യാതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടച്ച് സൌദി അറേബ്യ. കര, വ്യോമ, സമുദ്ര അതിര്‍ത്തികളെല്ലം രാജ്യം അടച്ചു.
വിമാന സര്‍വീസുകളെല്ലാം ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. അത്യാവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ടായിരിക്കുക. നിലവില്‍ സൌദിയിലുള്ള വിദേശ വിമാനങ്ങളെ തിരിച്ചുപോകാന്‍ അനുവദിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
നിലവില്‍ ഒരാഴ്ചയിലേക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന നിയന്ത്രണങ്ങള്‍ ഒരുപക്ഷേ നീട്ടിയേക്കാനും സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അതിര്‍ത്തികള്‍ അടച്ചതുകൂടാതെ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് കര്‍ശന ക്വാറന്റൈന്‍ വ്യവസ്ഥകളും സൌദി നിര്‍ദേശിച്ചിട്ടുണ്ട്. പുതിയ വൈറസ് സ്‌ട്രെയ്ന്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്കാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഡിസംബര്‍ എട്ട് മുതല്‍ ഏതെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നോ പുതിയ കൊറോണ വൈറസ് സ്‌ട്രെയ്ന്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നോ ഇവിടെയെത്തിയവര്‍ സൌദിയിലെത്തിയ ദിവസം മുതല്‍ രണ്ടാഴ്ചത്തേക്ക് ഹോം ക്വാറന്റൈനില്‍ കഴിയണം. ക്വാറന്റൈനിലിരിക്കുന്ന ഓരോ അഞ്ച് ദിവസത്തിലും കൊവിഡ് പരിശോധന നടത്തണമെന്നും സൌദി പുറപ്പെടുവിച്ച പുതിയ നിര്‍ദേശങ്ങളില്‍ പറയുന്നു.
കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്ത് നിന്ന് മടങ്ങിയെത്തിയവരും ഈ രാജ്യങ്ങളിലൂടെ സഞ്ചരിച്ചവരും നിര്‍ബന്ധമായും കൊവിഡ് പരിശോധന നടത്തണമെന്നും നിര്‍ദേശത്തിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല