1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2022

സ്വന്തം ലേഖകൻ: യുകെയിൽ ശവസംസ്കാര നിരക്കുകൾ 18 വർഷത്തിൻ്റെ താഴ്ന്ന നിലയിൽ. ശവസംസ്കാരച്ചെലവ് കഴിഞ്ഞ വര്‍ഷം 3.1% കുറഞ്ഞ് ശരാശരി 4,056 പൗണ്ട് ആയതായി കണക്കുകൾ കാണിക്കുന്നു. പൊതുവെ വിലകള്‍ വര്‍ഷങ്ങളായി കുതിച്ചുയരുന്നത് മൂലം മിക്ക കുടുംബങ്ങള്‍ക്കും ശവസംസ്കാര ചെലവ് വഹിക്കാന്‍ ബുദ്ധിമുട്ടായിരുന്നു.

തുടർന്ന് ഉപഭോക്താക്കള്‍ക്ക് വ്യക്തമായ വില പട്ടിക പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം ശവസംസ്കാര സ്ഥാപനങ്ങള്‍ക്ക് ഉത്തരവിട്ടിരുന്നു. സെപ്തംബര്‍ മുതല്‍, ഫ്യൂണറല്‍ ഡയറക്ടര്‍മാരും ക്രിമറ്റോറിയ ഓപ്പറേറ്റര്‍മാരും അവരുടെ സ്ഥലങ്ങളിലും വെബ്‌സൈറ്റുകളിലും ഒരു സ്റ്റാന്‍ഡേര്‍ഡ് വില ലിസ്റ്റ് പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്. അധികാരികളുടെ ഉത്തരവുകള്‍ പ്രകാരം, ലിസ്‌റ്റില്‍ ഒരു ശവസംസ്‌കാരത്തിന്റെ ആകെ തുക, വ്യക്തിഗത ഇനങ്ങളുടെ വില, അധിക ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വില എന്നിവ ഉള്‍പ്പെടുത്തണം എന്നും നിഷ്കര്‍ഷിച്ചിരുന്നു.

കോവിഡ് മഹാമാരി ആഞ്ഞടിച്ചതോടെ ആളുകൾക്ക് അനുസ്മരണങ്ങളിലും മറ്റും പങ്കെടുക്കാനുള്ള അനുമതി പരിമിതമായിരുന്നു. പങ്കെടുക്കാന്‍ കഴിയാത്ത പ്രിയപ്പെട്ടവര്‍ക്കുള്ള ശവസംസ്കാര സേവനങ്ങളുടെ ഡിജിറ്റല്‍ സ്ട്രീമിംഗില്‍ ശ്രദ്ധേയമായ വര്‍ദ്ധനവുണ്ടായി. പ്രൊഫഷണല്‍ ഫീസുകളിൽ ഉണ്ടായ ഇടിവും കഴിഞ്ഞ വര്‍ഷം നിരക്ക് ഇടിയാൻ കാരണമായി. എന്നാല്‍ ഭാവിയില്‍ വീണ്ടും ഉയരുമെന്ന് ഇന്‍ഷുറര്‍ സണ്‍ ലൈഫിന്റെ കോസ്റ്റ് ഓഫ് ഡൈയിങ് റിപ്പോര്‍ട്ടിൽ പറയുന്നു.

“ശവസംസ്കാര ചടങ്ങുകള്‍ ഇപ്പോഴും താരതമ്യേന ചെലവേറിയതാണ്, കഴിഞ്ഞ വര്‍ഷം ഒരു ശവസംസ്കാരം സംഘടിപ്പിക്കുന്നവരില്‍ പകുതി പേരും ശവസംസ്കാരച്ചെലവ് കുറയ്ക്കുന്നതിനുള്ള വഴികള്‍ തേടിയിരുന്നു – വിലകുറഞ്ഞ ശവപ്പെട്ടി തിരഞ്ഞെടുക്കല്‍, പൂക്കള്‍ക്ക് കുറച്ച് തുക ചെലവഴിക്കുക, വീടുകളില്‍ ചടങ്ങു നടത്തുക എന്നിവയുള്‍പ്പെടെ,“ സണ്‍ലൈഫിന്റെ എക്സിക്യൂട്ടീവ് മാര്‍ക്ക് സ്ക്രീറ്റണ്‍ പറഞ്ഞു.

രാജ്യത്തുടനീളം ശരാശരി ശവസംസ്കാര ചെലവ് ഗണ്യമായി വ്യത്യാസപ്പെടുന്നു, ലണ്ടനില്‍ 5,000 പൗണ്ടില്‍ കൂടുതലാണ് നിരക്കുകൾ, 2.3% വര്‍ദ്ധനവ്. വടക്കന്‍ അയര്‍ലണ്ടില്‍ 3,000 പൗണ്ട് വരെ ഇത് കു റഞ്ഞിരുന്നു. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 5.2% കുറവാണ്. ഒരു സേവനവുമില്ലാതെ മൃതദേഹം സംസ്‌കരിക്കുകയും ചിതാഭസ്മം കുടുംബത്തിന് തിരികെ നല്‍കുകയും ചെയ്യുന്ന സംസ്‌കാരങ്ങളുടെ എണ്ണത്തില്‍ കുത്തനെ വര്‍ദ്ധനവ് ഉണ്ടായതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.