1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 25, 2022

സ്വന്തം ലേഖകൻ: വാക്​സിനി​െൻറ രണ്ട്​ ഡോസുകളും സ്വീകരിച്ച വിദേശ സഞ്ചാരികൾക്ക്​ കോവിഡ്​ പരിശോധന ഒഴിവാക്കാനൊരുങ്ങി യുകെ. പ്രധാനമന്ത്രി ബോറിസ്​ ജോൺസണാണ്​ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്​. മിൽട്ടൺ കെയ്​ൻസിലെ ആശുപത്രിയിൽ സന്ദർശനം നടത്തിയതിന്​ ശേഷമായിരുന്നു ബ്രിട്ടീഷ്​ പ്രധാനമന്ത്രിയുടെ പരാമർശം. ഒമിക്രോൺ രോഗികളുടെ എണ്ണം കുറയുന്നത്​ ഇത്തരമൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചുവെന്ന്​ അദ്ദേഹം പറഞ്ഞു. സഞ്ചാരികൾക്ക്​ കൂടുതൽ ഇളവ്​ അനുവദിക്കുന്നതി​െൻറ ഭാഗമായി കൂടിയാണ്​ കോവിഡ്​ പരിശോധന ഒഴിവാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ യുകെയിലെത്തുന്ന സഞ്ചാരികൾക്ക്​ 48 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ ഫലം നിർബന്ധമായിരുന്നു. ഈ നിബന്ധനയിലാണ്​ ഇപ്പോൾ ബോറിസ്​ ജോൺസൺ സർക്കാർ മാറ്റം വരുത്തുന്നത്​. നേരത്തെ സ്​കോട്ട്​ലാൻഡ്​, വെയ്​ൽസ്​, വടക്കൻ അയർലാൻഡ്​ തുടങ്ങിയ പ്രദേശങ്ങളും സമാനമായ ഇളവ്​ അനുവദിച്ചിരുന്നു. ഫെബ്രുവരി 11 മുതൽ പുതിയ തീരുമാനം നിലവിൽ വരുമെന്ന്​ യുകെ ഗതാഗത സെക്രട്ടറി ഗ്രാൻഡ്​ ഷാപ്പ്​ അറിയിച്ചു​ .

യുകെ അംഗീകരിച്ച വാക്​സി​െൻറ രണ്ട്​ ഡോസും സ്വീകരിച്ച ആളുകൾക്കാവും കോവിഡ്​ ടെസ്​റ്റില്ലാതെ എത്താനാവുക. അതേസമയം, ലൊക്കേറ്റർ ഫോം സംവിധാനം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാക്​സിൻ സ്വീകരിക്കാതെ രാജ്യത്ത്​ എത്തുന്ന ആളുകൾക്ക്​ ഇനി എട്ട്​ ദിവസത്തെ സെൽഫ്​ ഐസോലേഷന്​ ശേഷമുള്ള ടെസ്​റ്റ്​ ആവശ്യമില്ല.

പകരം 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ്​ പരിശോധനഫലവും പാസഞ്ചർ ലോക്കേറ്റർ ഫോമും മതിയാകും. എന്നാൽ, യുകെയിൽ എത്തിയതിന്​ പിന്നാലെ അവർ കോവിഡ്​ പരിശോധനക്ക്​ വിധേയമാകേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം യുകെയിൽ 74,799 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. 75 മരണവും റിപ്പോർട്ട്​ ചെയ്​തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.