
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ 32 – 33 പ്രായക്കാർക്ക് വാക്സിൻ ഇന്ന് മുതൽ. ഏറ്റവും പുതിയ പ്രായപരിധി മാറ്റത്തെത്തുടർന്ന് ഒരു ദശലക്ഷം ആളുകൾക്ക് ഒരു കോവിഡ് വാക്സി ഡോസ് ബുക്ക് ചെയ്യാൻ കഴിയും. ശനിയാഴ്ച അവസാനത്തോടെ മൊത്തം 50 ദശലക്ഷം ജാബുകൾ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ഇംഗ്ലണ്ടിന്റെ മൂന്നിൽ രണ്ട് ഭാഗവും ഇപ്പോൾ വൈറസിനുള്ള സീവേജ് വിശകലനത്തിൻ്റെ കീഴിലാണെന്ന് സർക്കാർ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ നീക്കം. അഴുക്കു ചാലുകളിൽ മലിനജലം പരിശോധിക്കുന്നതിലൂടെ കൊറോണ വൈറസ് കേസുകൾ എവിടെയാണെന്നും ഓരോ പ്രദേശത്തും ഏതൊക്കെ വകഭേദങ്ങൾ ഉണ്ടെന്നും വേർതിരിച്ച റിയുന്ന രീതിയാണ് ഇത്.
ബ്രിസ്റ്റോൾ, ല്യൂട്ടൺ തുടങ്ങിയ സ്ഥലങ്ങളിൽക കോവിഡ് വകഭേദത്തിൻ്റെ കുതിച്ചുചാട്ടം തിരിച്ചറിയാൻ ഇത് സഹായിച്ചു. സാമ്പിളുകൾ പരിശോധിച്ച് രോഗം ബാധിച്ച വ്യക്തികളെ കണ്ടെത്താൻ കഴിയില്ലെങ്കിലും, ഭക്ഷ്യ ഉൽപാദന സൈറ്റുകൾ, ജയിലുകൾ എന്നിവ കേന്ദ്രീകരിച്ച് ഉപകരണങ്ങൾ സ്ഥാപിക്കാനും ഹോട്ട്സ്പോട്ടുകൾ അടയാളപ്പെടുത്താനും കഴിയും.
അതേസമയം ഇംഗ്ലണ്ടിൽ പ്രതിദിന കോവിഡ് കേസുകളിൽ നേരിയ വർധനയുണ്ടാകുന്നതായി കണക്കുകൾ വെളിപ്പെടുത്തുന്നു. ഇന്ത്യയിൽ ആദ്യം കണ്ടെത്തിയ കോവിഡ് വകഭേദം യുകെയിൽ ഗണ്യമായി പടരുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. അതേസമയം റോഡ്മാപ്പിൽ നിന്ന് വ്യതിചലിക്കേണ്ട ആവശ്യമില്ലെന്നും, ജൂൺ 21 ന് ഇംഗ്ലണ്ടിലെ എല്ലാ കൊറോണ വൈറസ് നിയന്ത്രണങ്ങളും എടുത്തു കളയുന്നതുവരെ അത് തുടരുംന്നും ബോറിസ് ജോൺസൺ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ സേജ് വിദഗ്ധരുടെ ഓൺലൈൻ മീറ്റിംഗിൽ സംസാരിച്ച കേംബ്രിഡ്ജ് സർവകലാശാലയിലെ പ്രൊഫ. രവി ഗുപ്ത, യുകെയിലെ വാക്സിനേഷൻ പ്രോഗ്രാം കാര്യക്ഷമമായി മുന്നോട്ട് പോകുമ്പോഴും, ബി .1.617.2 വകഭേദത്തിൻ്റെ കമ്മ്യൂണിറ്റി വ്യാപനം ഇനിയും ഉയരുമെന്ന് വ്യക്തമാക്കി. ഇപ്പോഴും 30 വയസ്സിന് താഴെയുള്ള ആളുകൾക്ക് വാക്സിനേഷൻ നൽകിയിട്ടില്ല. ഒരു ഡോസ് മാത്രം ലഭിച്ച ധാരാളം ആളുകളുണ്ട് താനും. അതിനാൽ ഈ വൈറസിന് ഉയർന്ന തോതിലുള്ള വ്യാപനം കൈവരിക്കാൻ ധാരാളം അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല