1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2022

സ്വന്തം ലേഖകൻ: യുകെയില്‍ പ്രതിദിന കോവിഡ് കേസുകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും താഴ്ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 178,250 പുതിയ പോസിറ്റീവ് രോഗികളെയാണ് കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ചയിലെ കണക്കുകളില്‍ നിന്നും 6 ശതമാനം കുറവാണിത്. 2 മില്ല്യണ്‍ ടെസ്റ്റുകള്‍ നടത്തിയപ്പോഴാണ് ഇത്രയും രോഗികളെ കണ്ടെത്താന്‍ കഴിഞ്ഞത്. അതിതീവ്ര വ്യാപനശേഷിയുള്ള പുതിയ വേരിയന്റ് കൂടി ഒരു മാസത്തോട് അടുക്കുമ്പോഴാണ് കേസുകൾ കുറയുന്നത്.

അതിനിടെ 229 പേര്‍ കൂടി കോവിഡ് ബാധിച്ച് മരണമടഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചത്തെ കണക്കുകളില്‍ നിന്നും 13 ശതമാനമാണ് വര്‍ദ്ധന. നവംബര്‍ അവസാനം സ്ഥിരത കൈവരിച്ച മരണക്കണക്കുകള്‍ പിന്നീട് കാര്യമായ കൂടിയിട്ടില്ല. കഴിഞ്ഞ ജനുവരിയിലെ രണ്ടാം തരംഗവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏഴിരട്ടി കുറവാണ് കോവിഡ് മരണങ്ങളില്‍ ഇപ്പോഴുള്ളത്. അവിശ്വസനീയമായ തോതില്‍ കേസുകൾ രേഖപ്പെടുത്തുമ്പോഴും ഇത് മരണസംഖ്യയെ ബാധിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് വിദഗ്ധര്‍.

ജനുവരി 3ന് പുറത്തുവന്ന കണക്കുകള്‍ പ്രകാരം 2434 രോഗികളാണ് ആശുപത്രികളില്‍ വൈറസ് ബാധിച്ച് ചികിത്സയ്ക്കായി എത്തിയത്. ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ആശുപത്രികളില്‍ എത്തുന്ന രോഗികളുടെ എണ്ണം പീക്കില്‍ എത്തി. ഭൂരിപക്ഷം ആളുകളെയും ഒമിക്രോണ്‍ വേരിയന്റ് മൂലമുള്ള ചെറിയ രോഗബാധ മാത്രമാണ് ബാധിക്കുന്നതെന്ന് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു.

ബൂസ്റ്റര്‍ ഡോസ് ഗുരുതര ഒമിക്രോണ്‍ ബാധയെ 90 ശതമാനം തടുക്കുന്നതായി ഹെല്‍ത്ത് സെക്രട്ടറി ഓര്‍മ്മിപ്പിക്കുന്നു. 10 മില്ല്യണ്‍ ജനങ്ങള്‍ ഇപ്പോഴും മൂന്നാം ഡോസ് എടുത്തിട്ടില്ലെന്നാണ് കണക്ക്. അതേസമയം ഐസൊലേഷനിലായ എന്‍എച്ച്എസ് ജീവനക്കാരുടെ ക്ഷാമം സൃഷ്ടിക്കുന്ന പ്രതിസന്ധി ആശുപത്രികളെ ഏതാനും ആഴ്ച കൂടി ബാധിക്കുമെന്ന് ജാവിദ് മുന്നറിയിപ്പ് നല്‍കി.

ബൂസ്റ്റർ ഡോസുകൾ പ്രായമായവരിൽ “ഒമിക്രോൺ വേരിയന്റിൽ നിന്ന് സംരക്ഷണം നൽകുന്നതിനാൽ നാലാം ഡോസ് വാക്സിൻ വേണ്ടിവരില്ലെന്ന് വിദഗ്ദർ. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ഡാറ്റ കാണിക്കുന്നത് മൂന്ന് മാസങ്ങൾക്ക് ശേഷം, 65 വയസും അതിൽ കൂടുതലുമുള്ള ആളുകൾക്ക് ആശുപത്രിയിൽ പ്രവേശനത്തിനെതിരായ സംരക്ഷണം ഏകദേശം 90% ആയി തുടരുന്നുവെന്നാണ്.

അതേസമയം ലഘുവായ രോഗലക്ഷണ അണുബാധയ്‌ക്കെതിരായ സംരക്ഷണം ഹ്രസ്വകാലമാണെന്നും ഇത് ഏകദേശം മൂന്ന് മാസം കൊണ്ട് അത് 30% കുറയുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ബ്രിട്ടനിൽ നാലാമത്തെ കോവിഡ് ജാബ്‌ നൽകേണ്ടതില്ലെന്ന് വിദഗ്ദർ

യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ഡാറ്റ കാണിക്കുന്നത് മൂന്ന് മാസങ്ങൾക്ക് ശേഷം, 65 വയസും അതിൽ കൂടുതലുമുള്ള ആളുകൾക്ക് ആശുപത്രിയിൽ പ്രവേശനത്തിനെതിരായ സംരക്ഷണം ഏകദേശം 90% ആയി തുടരുന്നുവെന്നാണ്. അതേസമയം ലഘുവായ രോഗലക്ഷണ അണുബാധയ്‌ക്കെതിരായ സംരക്ഷണം ഹ്രസ്വകാലമാണെന്നും ഇത് ഏകദേശം മൂന്ന് മാസം കൊണ്ട് അത് 30% കുറയുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു.

ഇതുവരെ രണ്ട് ഡോസുകൾ മാത്രമേ സ്വീകരിച്ചിട്ടുവെങ്കിൽ ബൂസ്റ്റർ ഡോസ് എടുക്കുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണെന്നും കണക്കുകൾ കാണിക്കുന്നു. വെറും രണ്ട് വാക്സിൻ ഡോസുകൾ ഉപയോഗിച്ച്, ഗുരുതരമായ രോഗങ്ങളിൽ നിന്നുള്ള സംരക്ഷണം മൂന്ന് മാസത്തിന് ശേഷം ഏകദേശം 70% ആയും ആറ് മാസത്തിന് ശേഷം 50% ആയും കുറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.