1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 11, 2021

സ്വന്തം ലേഖകൻ: ഡ്രൈവർമാരെ കിട്ടാനില്ല! യുകെയിൽ എച്ച്ജിവി ഡ്രൈവിംഗ് ടെസ്റ്റ് എളുപ്പമാക്കുന്നു. ക്രിസ്മസിന് മുന്നോടിയായി ലോറി ഡ്രൈവർമാരുടെ കുറവ് പരിഹരിക്കാനായി HGV ഡ്രൈവിംഗ് ടെസ്റ്റുകളിൽ ഇളവുകൾ നൽകുമെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പ്രഖ്യാപിച്ചു. നിലവിൽ രാജ്യത്ത് 50,000 ത്തോളം കുറവുണ്ടെന്നാണ് കണക്കുകൾ.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഡ്രൈവിംഗ് ടെസ്റ്റുകൾ നിർത്തിവച്ചിരുന്നു. നിയന്ത്രണങ്ങൾ പിൻവലിച്ചതിനെ തുടർന്ന് ടെസ്റ്റുകൾ പുനരാരംഭിക്കുമ്പോൾ പ്രക്രിയ വേഗത്തിലാക്കാൻ മൂന്ന് മാറ്റങ്ങളാണ് പ്രധാനമായും സർക്കാർ ലക്ഷ്യമിടുന്നത്. ബ്രെക്സിറ്റ് ശേഷം അവശ്യ വസ്തുക്കൾ എത്തിക്കുന്നതിൽ ഡ്രൈവർമാരുടെ ക്ഷാമം വൻ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

സെപ്റ്റംബർ 20 മുതൽ കാർ ഡ്രൈവർമാർക്ക് ട്രെയിലറോ കാരവനോ ടോവ് ചെയ്യാനുള്ള ടെസ്റ്റ് നടത്താൻ കഴിയില്ല എന്നതാണ് പ്രധാന മാറ്റം. ഈ വർഷം ഏകദേശം 30,000 HGV ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്താൻ അനുവദിക്കുന്നതിനാണ് ഈ നീക്കം. രണ്ടാമതായി ടെസ്റ്റുകളുടെ സമയ ദൈർഘ്യം കുറയ്ക്കും. ഇതിൻ്റെ ഭാഗമായി റിവേഴ്സിംഗ് എക്സർസൈസ് ഘടകം നീക്കം ചെയ്യുകയും ട്രെയിലർ ടെസ്റ്റുകൾക്കായുള്ള കപ്ലിംഗ്, അൺകപ്ലിംഗ് എന്നിവ ഒഴിവാക്കുകയും ചെയ്യും. കൂടാതെ അവ ഒരു മൂന്നാം കക്ഷി പ്രത്യേകം പരിശോധിക്കേണ്ടതില്ലെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

ആർട്ടിക്കുലേറ്റ് ചെയ്ത വാഹന ഡ്രൈവർമാർക്ക് ഇനി മുതൽ ആദ്യം ചെറിയ വാഹനത്തിനുള്ള ലൈസൻസ് എടുക്കേണ്ടതില്ല എന്നതാണ് മൂന്നാമത്തെ മാറ്റം. ഇതോടെ ഓരോ വർഷവും ഏകദേശം 20,000 HGV ടെസ്റ്റുകൾ കൂടുതലായി നടത്താൻ കഴിയുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. ഡ്രൈവർമാർക്ക് ലൈസൻസുകൾ നേടാനും വേഗത്തിൽ ജോലിയിൽ പ്രവേശിക്കാനും ഈ മാറ്റങ്ങൾ വഴിയൊരുക്കുമെന്ന് ഗതാഗത സെക്രട്ടറി പ്രതീക്ഷ പ്രകടിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.