
സ്വന്തം ലേഖകൻ: എനര്‍ജിബില്ലുകള്‍ കുതിച്ചുയരുമ്പോള്‍, മറുഭാഗത്ത് ഉപഭോക്താക്കള്‍ക്ക് അല്പം ആശ്വാസം നല്‍കുന്നതിനായി സര്‍ക്കാര്‍ കിഴിവുകള്‍ പ്രഖ്യാപിക്കുന്നു. ഒക്‌ടോബര്‍ മുതല്‍ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് 400 പൗണ്ടിന്റെ എനെര്‍ജി ബില്‍ ഡിസ്‌കൗണ്ട് ലഭ്യമാക്കുകയാണ് ലക്‌ഷ്യം. ഒക്‌ടോബര്‍ ആകുമ്പോഴേക്കും എനര്‍ജി പ്രൈസ് ക്യാപ്, ഒരു കുടുബത്തിന് പ്രതിവര്‍ഷം 3420 പൗണ്ട് എന്ന നിലയിലേക്കെത്തുമെന്ന പ്രവചനം വന്ന സാഹര്യത്തിലാണ് ഇത്തരമൊരു കിഴിവ് കൊണ്ടുവരുന്നത്.
ആഗോള തലത്തില്‍ തന്നെ പ്രകൃതി വാതകത്തിന്റെ വില കുതിച്ചുയരുന്ന സാഹച്രര്യത്തില്‍ ജനുവരി ആകുമ്പോഴേക്കും എനര്‍ജി പ്രൈസ് ക്യാപ് 4000 പൗണ്ട് ആകുമെന്നും വിദഗ്ദ്ധര്‍ പറയുന്നു. അതായത് ജനുവരിയില്‍ മാത്രം 500 പൗണ്ടോളം അധിക ചെലവ് ഓരോ കുടുംബത്തിനും ഉണ്ടാകും. ഈ സാഹചര്യത്തിലാണ് എനര്‍ജി ബില്‍ സപ്പോര്‍ട്ട് സ്‌കീമിന്റെ ഭാഗമായൈ തിരിച്ചു നല്‍കേണ്ടതില്ലാത്ത 400 പൗണ്ടിന്റെ കിഴിവുമായി സര്‍ക്കാര്‍ രംഗത്തിറങ്ങുന്നത്.
സര്‍ക്കാരിന്റെ 37 മില്യണ്‍ പൗണ്ട് ചെലവ് വരുന്ന കോസ്റ്റ് ഓഫ് ലിംവിംഗ് സപ്പോര്‍ട്ട് പാക്കെജിന്റെ ഭാഗമായിട്ടാണ് ഈ എനര്‍ജി ബില്‍ ഡിസ്‌കൗണ്ട് . വിലക്കയറ്റത്തിന്റെ നാളുകളില്‍ ഏറ്റവും അവശതയനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സഹായഹസ്തമായി രൂപീകരിച്ചതാണ് കോസ്റ്റ് ഓഫ് ലിവിംഗ് സപ്പോര്‍ട്ട് പദ്ധതി. 400 പൗണ്ടിന്റെ ഡിസ്‌ക്കൗണ്ട് എനര്‍ജി വിതരണക്കാരായിരിക്കും നടപ്പിലാക്കുക ആറ് മാസമായിട്ടായിരിക്കും ഇത് ഉപഭോക്താക്കള്‍ക്ക് നല്‍കുക.
എനര്‍ജി ബില്ലുകള്‍ സ്റ്റാന്‍ഡേര്‍ഡ് ക്രെഡിറ്റ്, പേയ്‌മെന്റ് കാര്‍ഡ്, ഡയറക്ട് ഡെബിറ്റ് എന്ന രീതികളില്‍ നല്‍കുന്നവര്‍ക്ക് ഈ കിഴിവ് ആറുമാസ കാലയളവില്‍ സ്വമേധയാ ലഭിക്കും. പരമ്പരാഗത രീതിയിലുള്ള പ്രീപേയ്‌മെന്റ് മീറ്റര്‍ ഉള്ള ഉപഭോക്താക്കള്‍ക്ക് എനര്‍ജി ബില്‍ ഡിസ്‌കൗണ്ട് വൗച്ചറുകളായി ഓരോ മാസവും ഈ കിഴിവ് ലഭിക്കും. എസ് എം എസ് ടേക്സ്റ്റ്, ഈമെയില്‍, പോസ്റ്റ് എന്നിവ വഴിയായിരിക്കും അവര്‍ക്ക് ഇത് ലഭിക്കുക. അതിനായി ഉപഭോക്താവിന്റെ റേജിസ്റ്റേര്‍ഡ് വിലാസവും മറ്റു സമ്പര്‍ക്ക വിവരങ്ങളുമായിരിക്കും ഉപയോഗിക്കുക.
29 ദശലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് ഊര്‍ജ്ജ കാര്യ മന്ത്രി ഗ്രേഗ് ഹാന്‍ഡ്‌സ് പറഞ്ഞത്. ഇത് എല്ലാവരും ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 66 പൗണ്ട് മുതലായിരിക്കും പ്രതിമാസ കിഴിവുകള്‍ ആരംഭിക്കുക. ഒക്‌ടോബറിലും നവംബറിലും ഈ നിരക്കിലായിരിക്കും കിഴിവ്. ഡിസംബര്‍ മുതല്‍ 2023 മാര്‍ച്ച് വരെ പ്രതിമാസം 67 പൗണ്ടിന്റെ കിഴിവ ലഭിക്കും. ഒരു ഉപഭോക്താവ് ഊര്‍ജ്ജ ബില്‍ അടക്കുന്നത് ഒരു വര്‍ഷത്തേക്ക് ഒന്നിച്ചോ, മൂന്നു മാസത്തേക്ക് ഒന്നിച്ചോ ആണെങ്കില്‍ പോലും പ്രതിമാസ കണക്കിലായിരിക്കും കിഴിവ് ലഭിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല