
സ്വന്തം ലേഖകൻ: വിലക്കയറ്റവും നികുതി വര്‍ദ്ധനയും മൂലം നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ ബോറിസ് സര്‍ക്കാര്‍ ഒടുവില്‍ തയാറാവുന്നു. എനര്‍ജി ബില്ലുകളില്‍ ഏര്‍പ്പെടുത്തുന്ന 5% വാറ്റ് വെട്ടിച്ചുരുക്കാന്‍ പ്രധാനമന്ത്രി തയാറായേക്കുമെന്ന് ആണ് റിപ്പോര്‍ട്ട്. ഈ വിഷയത്തില്‍ ബോറിസും, സുനാകും ചര്‍ച്ച നടത്തിയ ശേഷമാകും തീരുമാനം. ട്രഷറിക്ക് 1.7 ബില്ല്യണ്‍ പൗണ്ട് നഷ്ടം വരുത്തുമെങ്കിലും കുടുംബങ്ങളുടെ എനര്‍ജി ബില്ലുകളില്‍ 60 പൗണ്ട് വരെ കുറയ്ക്കാന്‍ സഹായിക്കും.
പുതിയ എനര്‍ജി പ്രൈസ് ക്യാപ് നിശ്ചയിക്കുന്ന ഫെബ്രുവരി 7ന് മുന്‍പ് ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകും. ഏപ്രില്‍ മാസത്തോടെ ബില്ലുകള്‍ 50 ശതമാനം ഉയരുമെന്നായിരുന്നു ഭീതി. കൂടാതെ ഹെല്‍ത്ത് കെയര്‍ മേഖലയ്ക്ക് അധികമായി പണം കണ്ടെത്താനായി നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനവിലൂടെയാണ് ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ ജനങ്ങളുടെ ജീവിതച്ചെലവ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഈ വര്‍ദ്ധന അതിക്രമം ആണെന്ന ആക്ഷേപം ശക്തമായിരുന്നു.
ഇത് മനസിലാക്കി നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന നിര്‍ത്തിവെച്ച് ജനങ്ങളെ കരകയറ്റണമെന്നാണ് ക്യാബിനറ്റ് അംഗങ്ങള്‍ ഐക്യകണ്‌ഠേന ആവശ്യപ്പെടുന്നത്. 1.25 ശതമാനം വര്‍ദ്ധനവ് നടപ്പാക്കുന്നതിന് മുന്‍പ് പുനരാലോചന വേണമെന്നാണ് ബോറിസ് ജോണ്‍സനോട് മന്ത്രിമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ എനര്‍ജി ബില്ലും, കൗണ്‍സില്‍ ടാക്‌സും ഉയരുന്നതിനൊപ്പം പണപ്പെരുപ്പവും കൂടിച്ചേരുമ്പോള്‍ കുടുംബങ്ങളുടെ അടിത്തറ ഇളകുമെന്നാണ് മുന്നറിയിപ്പ്.
ഇതോടെയാണ് മുതിര്‍ന്ന ടോറി എംപിമാരും, ബിസിനസ് നേതാക്കളും, ഇക്കണോമിസ്റ്റുകളും പദ്ധതി വൈകിപ്പിക്കണമെന്ന് സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ഉയര്‍ത്തുന്നത്. ചാന്‍സലര്‍ സുനാക് പദ്ധതി നിര്‍ത്തിവെയ്ക്കാന്‍ തയ്യാറായാല്‍ യാതൊരു എതിര്‍പ്പും പ്രകടിപ്പിക്കില്ലെന്ന് മുതിര്‍ന്ന മന്ത്രി വ്യക്തമാക്കി.
പന്ത് ഇപ്പോള്‍ ചാന്‍സലറുടെ കോര്‍ട്ടിലാണ്. കോവിഡില്‍ നിന്നും കൃത്യമായ തിരിച്ചുവരവ് നടത്തിയ ശേഷം വേണം ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കാന്‍. പന്ത് ഇപ്പോള്‍ ചാന്‍സലറുടെ കോര്‍ട്ടിലാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല