
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ വിദേശ കെയര്‍ വര്‍ക്കര്‍മാര്‍ കുടിയേറ്റ നിയമങ്ങള്‍ ദുരുപയോഗം ചെയ്ത് മറ്റ് മേഖലകളില്‍ ജോലി ചെയ്യുന്നതായി വിരമിക്കുന്ന ബോര്‍ഡേഴ്‌സ് ആന്‍ഡ് ഇമിഗ്രേഷന്‍ ചീഫ് ഇന്‍സ്‌പെക്ടര്‍ പറയുന്നു. 2022-ല്‍ പ്രാബല്യത്തില്‍ വന്നതു മുതല്‍ സോഷ്യല്‍ കെയര്‍ വീസ റൂട്ട് ഹോം ഓഫീസ് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിലാണ് ചീഫ് ഇന്‍സ്‌പെക്ടര്‍ ഡേവിദ് നീല്‍ ഇക്കാര്യം പറയുന്നത്. നിലവിലില്ലാത്ത ഒരു കെയര്‍ ഹോമിന്റെ പേറില്‍ ഹോം ഓഫീസ് 275 വീസകള്‍ കൊടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രവര്‍ത്തനം ആരംഭിക്കുവാന്‍ ലൈസന്‍സ് നല്‍കുന്ന സമയത്ത് നാല് ജോലിക്കാര്‍ മാത്രമെയുള്ളു എന്ന് പറഞ്ഞ കമ്പനിക്ക് നല്‍കിയത് 1234 വീസകളാണെന്നും ഡേവിഡ് നീല്‍ പറായുന്നു. അതായത്, ഈ രണ്ട് സംഭവങ്ങളില്‍ നിന്നു മാത്രം ഏതാണ് 1500 ഓളം കുടിയേറ്റക്കാര്‍, കെയര്‍ മേഖലയില്‍ ജോലിക്ക് വന്നിട്ട് മറ്റു മേഖലകളിലേക്ക് തിരിഞ്ഞു എന്ന് അനുമാനിക്കാം എന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ മാസം ആദ്യം നീല്‍ ഹോം ഓഫീസിന് നല്‍കി എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഇനിയും പുറത്തുവിടാത്ത 13 റിപ്പോര്‍ട്ടുകളില്‍ ഒന്നായി ഇതും മാറിയിരിക്കുന്നു. ഈ റിപ്പോര്‍ട്ടുകള്‍ തീര്‍ത്തും പരസ്പര ബന്ധമില്ലാത്തവയാണെങ്കിലും അത് പ്രസിദ്ധപ്പെടുത്തണമോ എന്ന് തീരുമാനിക്കുന്നതിനുള്ള അധികാരം ഹോം ഓഫീസിനാണ്. 2021-ല്‍ ആയിരുന്നു നീല്‍ ബോര്‍ഡേഴ്‌സ് ആന്‍ഡ് മൈഗ്രേഷന്‍ ചീഫ് ഇന്‍സ്‌പെക്ടര്‍ ആയി ചുമതല ഏറ്റെടുത്തത്. അദ്ദേഹത്തിന്റെ പുനര്‍നിയമനത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് പച്ചക്കൊടി കാട്ടാത്തതിനാല്‍ അടുത്ത മാസം അദ്ദേഹം സ്ഥാനമൊഴിയും.
അദ്ദേഹത്തിന്റെ മുന്‍ഗാമികള്‍ക്ക് എല്ലാം തന്നെ രണ്ടു തവണയായി മൂന്ന് വര്‍ഷം വീതം കാലാവധിയുള്ള ഈ സ്ഥാനത്ത് ഇരിക്കുന്നതിനുള്ള അനുമതി നല്‍കിയിരുന്നു. ആ പതിവ് തെറ്റിക്കുക കൂടിയാണ് ഋഷി സര്‍ക്കാര്‍. അദ്ദേഹത്തിന്റെ പിന്‍ഗാമിയ അടുത്ത ആറ് മുതല്‍ ഒന്‍പത് മാസക്കാലത്തിനിടയില്‍ നിയമിക്കാന്‍ സാധ്യതയില്ല എന്നാണ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത്, റുവാണ്ടന്‍ പദ്ധതിക്ക് സ്വതന്ത്ര മേല്‍നോട്ടം വഹിക്കാന്‍ ആരുമുണ്ടാകില്ല എന്നര്‍ത്ഥം. പുതിയ ബില്‍ പാര്‍ലമെന്റില്‍ പാസ്സായാല്‍ അടുത്ത വസന്തകാലത്ത് റുവാണ്ടയിലെക്കുള്ള വിമാനങ്ങള്‍ പറന്ന് തുടങ്ങും എന്നായിരുന്നു ഋഷി പറഞ്ഞിരുന്നത്.
കെയര്‍ മേഖലയില്‍ ഒഴിവുകള്‍ ഇനിയും നികത്താതെ കിടക്കുമ്പോള്‍, അവിടേക്ക് ജോലിക്ക് വന്നവര്‍ മറ്റു മേഖലകളിലെക്ക് മാറുന്നത് കുറ്റകരമാണെന്ന് നീല്‍ പറയുന്നു. 2023 സെപ്റ്റംബര്‍ വരെയുള്ള ഒരു വര്‍ഷക്കാലത്ത് സോഷ്യല്‍ കെയര്‍ വീസ നല്‍കിയ 1,01,316 പേരില്‍ 25,000 പേരെങ്കിലും ഇപ്പോള്‍ ഇതര മേഖലകളിലാണ് ജോലി ചെയ്യുന്നതെന്നും നീല്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല