
സ്വന്തം ലേഖകൻ: യുകെയിൽ ഇന്ധന വില പുതിയ റെക്കോർഡിൽ; വാറ്റ് കുറയ്ക്കണമെന്ന് ആവശ്യം. യുകെ ഫോര്‍കോര്‍ട്ടുകളില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ശരാശരി വില വ്യാഴാഴ്ച 153.50 പെന്‍സ് എന്ന പുതിയ ഉയരത്തിലെത്തി, ബുധനാഴ്ച ഇത് 152.20 പെന്‍സ് ആയിരുന്നു. ഇതിനു പിന്നാലെയാണ് ഹര്‍ജി നല്‍കിയത്. ഇതേ കാലയളവില്‍ ഡീസലിന്റെ ശരാശരി വില 155.79 പെന്‍സില്‍ നിന്ന് 157.47 പെന്‍സായി ഉയര്‍ന്നു.
RAC ഇന്ധന വക്താവ് സൈമണ്‍ വില്യംസ് പറഞ്ഞത് : ‘ഈ ഏറ്റവും പുതിയ റൗണ്ട് വര്‍ദ്ധന അര്‍ത്ഥമാക്കുന്നത് ഒരു ലിറ്റര്‍ അണ്‍ലീഡഡിന്റെ വില ഒരാഴ്ചയ്ക്കുള്ളില്‍ ഏകദേശം 4 പെന്‍സ് വര്‍ദ്ധിച്ചു, 55 ലിറ്റര്‍ ഫാമിലി കാര്‍ നിറയ്ക്കുന്നതിനുള്ള ചെലവില്‍ 1.86 പൗണ്ട് കൂടി. അതേ കാലയളവില്‍ ഡീസലിന് സമാനമായ അളവില്‍ വര്‍ധനയുണ്ടായി, നിറയ്ക്കുന്നതിനുള്ള ചെലവില്‍ 2 പൗണ്ടിലധികം ചേര്‍ത്തു.
യുദ്ധം ഇന്ധന വിതരണത്തെ ബാധിച്ച് തുടങ്ങിയതോടെയാണ് വില കുതിച്ചു കയറിയത്. ഹള്ളിലെ ഒരു ഫോര്‍കോര്‍ട്ടില്‍ കഴിഞ്ഞ ദിവസം പെട്രോള്‍ വില റെക്കോര്‍ഡ് നിരക്കായ 175.9 പെന്‍സില്‍ എത്തിയിരുന്നു . ഡീസല്‍ വില 178 പെന്‍സിലും എത്തി.
രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ഫോര്‍കോര്‍ട്ടുകളില്‍ നീണ്ട പ്രത്യക്ഷപ്പെട്ട് തുടങ്ങി. പല സ്റ്റേഷനുകളിലും ഇന്ധനം തീര്‍ന്നതോടെ കസ്റ്റമേഴ്‌സിനെ തിരിച്ചയയ്‌ക്കേണ്ട അവസ്ഥയാണ്. റഷ്യയുടെ യുക്രൈന്‍ അധിനിവേശം ലോകമെങ്ങും വലിയ ആഘാതം സൃഷ്ടിക്കുകയാണ്.
ഗ്യാസ്, ഇലക്ട്രിസിറ്റി, പെട്രോള്‍, ഹോളിഡേ എന്നിവയെ കൂടാതെ ബ്രെഡിന് പോലും വില ഉയരുമെന്നാണ് സൂചന. സകല മേഖലകളിലും വിലക്കയറ്റം ഉണ്ടാവുന്നത് ജീവിതച്ചെലവ് വര്‍ദ്ധിപ്പിക്കുമെന്നാണ് ആശങ്ക.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല