1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 13, 2021

സ്വന്തം ലേഖകൻ: യുകെയിൽ ജിപി ഡോക്ടർമാരെ കാണാനുള്ള കാത്തിരിപ്പിന് അവസാനമാകുന്നു. കോവിഡ് മഹാമാരി ആരംഭിച്ചത് മുതൽ രോഗികൾക്ക് തങ്ങളുടെ ഡോക്ടർമാരെ കാണുന്നതിന് വിലക്കുകളുണ്ടായിരുന്നു. പലർക്കും ഓൺലൈൻ അപ്പോയ്ന്റ്മെന്റുകളാണ് ലഭിച്ചിരുന്നത്. അതിനാൽ തന്നെ പലർക്കും യഥാവിധി ചികിത്സകൾ ലഭിച്ചിരുന്നില്ല. എന്നാലിപ്പോൾ അതിനൊക്കെ പരിഹാരമാകുകയാണ്.

കൂടുതൽ രോഗികളെ നേരിട്ട് കാണാൻ അനുവദിക്കുന്നതിനായി കോവിഡ് നിയമങ്ങൾ നീക്കാനാണ് സർക്കാർ നീക്കം. ജിപി ഡോക്ടമാരെ കാണുന്നതിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദിന്റെ പദ്ധതിയുടെ ഭാഗമാണ് നടപടി. വരും ദിവസങ്ങളിൽ രോഗികൾക്ക് ഡോക്ടറുമായി നേരിട്ട് കാണാൻ കൂടുതൽ സമയം നൽകും.

രണ്ട് മീറ്റർ സാമൂഹിക അകലം പാലിക്കൽ ഒഴിവാക്കൽ ഉൾപ്പെടെ ജിപി ശസ്ത്രക്രിയകൾക്ക് പുതിയ കോവിഡ് മാർഗ്ഗനിർദ്ദേശം നൽകും. കഠിനമായ ക്ലീനിംഗ് ചട്ടങ്ങളിലും ഇളവ് വരുത്തും. അതേസമയം ഫേസ് ടു ഫേസ് അപ്പോയ്ന്റ്മെന്റുകൾ മടക്കിക്കൊണ്ടു വരുന്നതിനെ എതിർക്കുന്ന ഡോക്ടർമാരുരെ അഭിപ്രായവും പരിഗണിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ സൂചന നൽകി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.