1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2023

സ്വന്തം ലേഖകൻ: യുകെ നടപ്പിലാക്കാനൊരുങ്ങിയ നിര്‍ണായക ഗ്രീന്‍പോളിസികള്‍ വൈകിപ്പിക്കാന്‍ റിഷി സുനാക് സര്‍ക്കാര്‍. സര്‍ക്കാരിന്റെ സുപ്രധാനമായ നയം മാറ്റത്തിന്റെ ഭാഗമായിട്ടാണീ നീക്കം. പുതിയ പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്‍പനകള്‍ നിരോധിക്കുന്നത് വൈകിപ്പിക്കലും ഗ്യാസ് ബോയിലറുകള്‍ നിര്‍ബന്ധമാക്കുന്നത് വൈകിപ്പിക്കുന്നതും ഇവയില്‍ ചിലതാണെന്നാണ് ഉറവിടങ്ങള്‍ ബിബിസിയോട് വെളിപ്പെടുത്തി.

അടുത്തുതന്നെ ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ സുനാക് നടത്തുമെന്നാണ് സൂചന. 2050 ഓടെ രാജ്യത്തെ കാര്‍ബണ്‍ എമിഷനില്‍ നിന്നും തീര്‍ത്തും മോചിപ്പിക്കുകയെന്ന വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നാണ് പുതിയ നീക്കങ്ങളെക്കുറിച്ച് പരാമര്‍ശിക്കവേ സുനാക് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇതിനായി സ്വീകരിക്കുന്നത് കൂടുതല്‍ ആനുപാതികമായ മാര്‍ഗങ്ങളായിരിക്കുമെന്നാണ് സുനാക് പറയുന്നത്.

കാര്‍ബണ്‍ ഡയോക്‌സൈഡ് പോലുള്ള നിരവധി ഗ്രീന്‍ഹൗസ് ഗ്യാസ് പുറന്തള്ളലില്‍ നിന്ന് യുകെയുടെ അന്തരീക്ഷത്തെ മോചിപ്പിക്കുന്നതിലൂടെ മാത്രമേ നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍സ് സാധ്യമാവുകയുള്ളുവെന്നും സുനാക് പറയുന്നു. 2030 ഓടെ രാജ്യത്ത് പുതിയ പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്‍പന പൂര്‍ണമായും നിരോധിക്കാനായിരുന്നു സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ നിരോധനം 2035 വരെ വൈകിപ്പിക്കാനാണ് സുനാക് നീക്കം നടത്തുന്നത്.

എല്ലാ വീടുകളിലും ഊര്‍ജകാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി 2035 ഓടെ ഗ്യാസ് ബോയിലറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന നിബന്ധനയിലും ഇളവുകള്‍ വരുത്താന്‍ സുനാക് ഒരുങ്ങുന്നുണ്ട്. അതായത് 2035ആകുമ്പോഴേക്കും 80 ശതമാനം വീടുകളില്‍ ഗ്യാസ് ബോയിലറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയെന്നതാണ് പുതിയ ലക്ഷ്യമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. അതിനാല്‍ എല്ലാ വീടുകളിലും ബോയിലറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കൂടുതല്‍ സമയം ലഭിച്ചേക്കും.

പുതിയ എനര്‍ജി എഫിഷ്യന്‍സി റെഗുലേഷനുകള്‍ വീടുകളില്‍ നടപ്പിലാക്കണമെന്ന് ലാന്‍ഡ് ലോര്‍ഡുമാര്‍ക്കും വീട്ടുടമകള്‍ക്കും മേല്‍ നടപ്പിലാക്കാനൊരുങ്ങിയ നിബന്ധനയും വൈകിപ്പിക്കാന്‍ സുനക് ഒരുങ്ങുന്നുണ്ട്. ഒരു പ്രത്യേക നിലവാരത്തില്‍ വീടുകളുടെയും പ്രോപ്പര്‍ട്ടികളുടെയും ഊര്‍ജകാര്യക്ഷമത ഉറപ്പ് വരുത്താത്ത ലാന്‍ഡ് ലോര്‍ഡുമാര്‍ക്ക് മേല്‍ സര്‍ക്കാര്‍ പിഴ ചുമത്താന്‍ തീരുമാനിച്ചിരുന്നു. 2026 ആകുമ്പോഴേക്കും ഓഫ്-ഗ്രിഡ് ഓയില്‍ ബോയിലറുകള്‍ രാജ്യത്ത് പൂര്‍ണമായും നിരോധിക്കാനുളള തീരുമാനം 2035 വരെ വൈകിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.