
സ്വന്തം ലേഖകൻ: യുകെയിലെ ഏറ്റവും അസന്തുഷ്ട ഇടം ആയി കോള്‍ചെസ്റ്റര്‍. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ പ്രകാരം ഇവിടുത്ത ജനം സന്തോഷത്തോടെയല്ല കഴിയുന്നതെന്ന് പറയുന്നു. റെഡിച്ച്, നോര്‍വിച്ച്, ടണ്‍ബ്രിഡ്ജ് വെല്‍സ്, ലാംബെത്ത് എന്നിവിടങ്ങള്‍ തൊട്ടുപിന്നിലുണ്ടെന്ന് സര്‍വ്വെ പറയുന്നു. ബ്രിട്ടനിലെ ആദ്യ നഗരമെന്ന ഖ്യാതിയുള്ള കോള്‍ചെസ്റ്ററില്‍ താമസിക്കുന്നവരാണ് ഈ ഇടം ദുഃഖകരമാണെന്ന് വ്യക്തമാക്കിയത്.
ജീവിതത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കൊന്നും മൂല്യമില്ലെന്നാണ് കോള്‍ചെസ്റ്റര്‍ നിവാസികളുടെ പരാതി. പിന്നില്‍ നിന്നും രണ്ടാമതുള്ള റെഡിച്ചിലും സന്തോഷം, ജീവിതസംതൃപ്തി, ജീവിതത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ എന്നിവയെല്ലാം മോശമായാണ് അനുഭവപ്പെടുന്നത്. നോര്‍വിച്ചാണ് ഏറ്റവും അസന്തുഷ്ടിയുള്ള രാജ്യത്തെ മൂന്നാമത്തെ ഇടം.
അതേസമയം രാജ്യത്തെ ഏറ്റവും സന്തോഷം നിറഞ്ഞ ഇടമായി കോര്‍ണിഷ് പട്ടണമായ സെന്റ് ഐവ്‌സിനാണ് കിരീടം ലഭിച്ചത്. റൈറ്റ്മൂവ് സര്‍വ്വെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്‌കോട്ട്‌ലണ്ടിലെ ഗാലാഷീല്‍സാണ് രണ്ടാം സ്ഥാനത്ത്. ഈസ്റ്റ് ഇംഗ്ലണ്ടിലെ വൂഡ്ബ്രിഡ്ജ്, നോര്‍ത്ത് ഈസ്റ്റിലെ ഹെക്‌സാം എന്നിവിടങ്ങളും സന്തോഷക്കാരുടെ പട്ടികയിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല