1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 10, 2022

സ്വന്തം ലേഖകൻ: യുകെയില്‍ രണ്ടാം ഉഷ്ണ തരംഗം. ചില ഭാഗങ്ങളില്‍ നാല് ദിവസത്തെ അതിതീവ്ര ചൂട് മുന്നറിയിപ്പ് ആണ് നല്‍കിയിരിക്കുന്നത്. കാലാവസ്ഥാ ഓഫീസ് നാല് ദിവസത്തെ തീവ്രമായ ആംബര്‍ ചൂട് മുന്നറിയിപ്പ് ആണ് നല്‍കിയിരിക്കുന്നത്. ദുര്‍ബലരായ ആളുകളുടെ ആരോഗ്യത്തെ ബാധിക്കുകയും യാത്ര തടസപ്പെടുകയും ചെയ്യാം. വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഞായറാഴ്ച വരെ തെക്കന്‍, മധ്യ ഇംഗ്ലണ്ട്, വെയില്‍സിന്റെ ചില ഭാഗങ്ങള്‍ എന്നിവയ്ക്ക് മുന്നറിയിപ്പ് ബാധകമാണ്.

ചില പ്രദേശങ്ങളില്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തും, തേംസ് വാട്ടര്‍ ഹോസ്പൈപ്പ് നിരോധന പദ്ധതികള്‍ പ്രഖ്യാപിച്ചു. ഹെര്‍ട്ട്ഫോര്‍ഡ്ഷയറിലെ തടാകത്തില്‍ 14 വയസുള്ള ആണ്‍കുട്ടി മരിച്ചു. പടിഞ്ഞാറന്‍ ലണ്ടനിലെ ഹൗണ്‍സ്‌ലോയിലെ തടാകത്തില്‍ കാണാതായ ഇരുപത് വയസിന് താഴെയുള്ള ഒരാള്‍ക്കായി രണ്ടാമത്തെ തിരച്ചില്‍ നടക്കുകയാണെന്ന് മെട്രോപൊളിറ്റന്‍ പോലീസ് സ്ഥിരീകരിച്ചു.

2021-ല്‍ മുന്നറിയിപ്പ് സംവിധാനം അവതരിപ്പിച്ചതിന് ശേഷം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ച ഏറ്റവും ദൈര്‍ഘ്യമേറിയതാണ് ആംബര്‍ അലേര്‍ട്ട്, ജൂലൈയില്‍ ആദ്യമായി താപനില 40 ഡിഗ്രി സെല്‍ഷ്യസ്കവിഞ്ഞപ്പോൾ ആയിരുന്നു മുമ്പ്. ആദ്യത്തെ റെഡ് അലേര്‍ട്ട് ആയിരുന്നു. ഇനി വരുന്ന താപനില കഴിഞ്ഞ മാസത്തെ റെക്കോര്‍ഡ് ഭേദിക്കാനിടയില്ലെങ്കിലും ഈ ഉഷ്ണതരംഗം കൂടുതല്‍ കാലം നിലനില്‍ക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ചൂടിനൊപ്പം ഉടനെ മഴ പെയ്യാന്‍ ഇടയില്ലെന്ന മുന്നറിയിപ്പ് വന്നതോടെയാണ് ആളുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നു ഫയര്‍ മേധാവികള്‍ നിര്‍ദ്ദേശം നല്‍കി. ഗാര്‍ഡന്‍ ബാര്‍ബെക്യുകള്‍ ഒഴിവാക്കാന്‍ ജനങ്ങളോട് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. വരള്‍ച്ചാ സാധ്യതകള്‍ ശക്തമായതോടെ കൂടുതല്‍ മേഖലകളില്‍ ഹോസ്‌പൈപ്പ് നിരോധനങ്ങള്‍ നടപ്പാക്കണമെന്ന് ഗവണ്‍മെന്റ് വാട്ടര്‍ കമ്പനികളോട് ആവശ്യപ്പെടുന്നു. യൂറോപ്പില്‍ ഉടനീളം നദീജലത്തില്‍ വ്യാപകമായ കുറവ് അനുഭവപ്പെടുന്നുണ്ട്. ഈയാഴ്ച ഇംഗ്ലണ്ടും, വെയില്‍സും പൂര്‍ണ്ണമായി കരിഞ്ഞുണങ്ങുമെന്നാണ് മെറ്റ് ഓഫീസ് പ്രവചനം.

തീപിടിക്കാനുണ്ടായ കാര്യം വ്യക്തമല്ലെങ്കിലും ചൂടേറിയ കാലാവസ്ഥയില്‍ ബാര്‍ബെക്യു ചെയ്യാന്‍ നില്‍ക്കരുതെന്ന് ഫയര്‍ മേധാവികള്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. തീപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ബാര്‍ബെക്യുകള്‍ ഒഴിവാക്കാനാണ് വീടുകളോട് ഫയര്‍ സര്‍വ്വീസ് സ്റ്റേഷന്‍ മാനേജര്‍ ഡാന്‍ വാസ്റ്റെല്‍ഡ നിര്‍ദ്ദേശിക്കുന്നത്. ഹീത്രൂ വിമാനത്താവളത്തിന് സമീപം വലിയ പുല്ലുകള്‍ക്ക് തീപിടിച്ച് 60 പേര്‍ക്കാണ് വീടുകളില്‍ നിന്നും രക്ഷപ്പെടേണ്ടി വന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.