1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2022

സ്വന്തം ലേഖകൻ: യുകെയിൽ ഏഷ്യൻ വംശജർക്കിടയിൽ നടക്കുന്ന കലാപത്തിന് കാരണക്കാർ പുതുതായി എത്തുന്ന കുടിയേറ്റക്കാരെന്ന് വിദേശകാര്യ മന്ത്രി സുയേല ബ്രാവേർമാൻ. ഇന്ത്യൻ വംശജയും ദീർഘകാലമായി പാർലമെന്റംഗവും മുൻ അറ്റോർണി ജനറലു മായിരുന്നു സുയേല. ഇതിനിടെ സ്വയം ഇന്ത്യൻ കുടിയേറ്റ കുടുംബത്തിന്റെ ഭാഗമായ സുയേലയുടെഏഷ്യാ വിരുദ്ധ പ്രസ്താവനയിൽ ചർച്ച ചൂടുപിടിക്കുകയാണ്. ഇന്ത്യക്കാർ അടക്കമുള്ളവരുടെ കുടിയേറ്റത്തെ എതിർക്കുന്നതിനെതിരെ നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്.

ലെസ്റ്റർ മേഖലയിലാണ് ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് മത്സരത്തെ ചൊല്ലി അക്രമം കലാപ ത്തിലേയ്‌ക്ക് കടന്നത്. ഏഷ്യാകപ്പിലെ പാകിസ്താന്റെ വിജയത്തെ പാക് വംശജർ അക്രമമാക്കി മാറ്റുകയായിരുന്നു. ലെസ്റ്ററിലെ വിവിധ പ്രദേശങ്ങളിൽ ഇന്ത്യൻ ജനത ആക്രമിക്കപ്പെട്ടു. പാകിസ്താനികൾക്ക് ഭൂരിപക്ഷമുള്ള മേഖലയിലെ ഇന്ത്യൻ പൗരന്മാരാണ് ആക്രമിക്കപ്പെട്ടത്. ഇന്ത്യൻ വംശജർക്ക് പരിക്കേൽക്കുകയും വീടുകൾക്കും വലിയതോതിൽ നാശനഷ്ടവുമുണ്ടായത് ബ്രിട്ടനിൽ വലിയ അസ്വസ്ഥതയാണ് ഉണ്ടാക്കിയതെന്ന് സുയേല ആരോപിച്ചു.

ഒരു രാജ്യത്ത് താമസിക്കുമ്പോൾ ആ നാടിന്റെ നിയമസംവിധാനത്തെ അട്ടിമറിയ്‌ക്കാൻ ശ്രമിക്കുന്ന മറ്റ് രാജ്യക്കാരുടെ ഒരു നടപടിയും അംഗീകരിക്കാനാകില്ല, വലിയ തോതിലുള്ള കുടിയേറ്റവും അതുമൂലമുള്ള ജനസഖ്യാപെരുപ്പവുമാണ് സാമൂഹിക സ്പർദ്ധയ്‌ക്ക് കാരണം. ഇത്തരക്കാർക്ക് യുകെയിൽ യാതൊരു സ്ഥാനവും ഇനി ഉണ്ടായിരിക്കില്ല. പുതിയ കുടിയേറ്റക്കാരെ സംബ ന്ധിച്ചും കാര്യമായി പുനർവിചിന്തനം ആവശ്യമുണ്ടെന്നും ബ്രാവേർമാൻ വ്യക്തമാക്കി.

തുടക്കത്തിലെ ചുവടു പിഴച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്സ് നടന്നു നീങ്ങുന്നത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക്. ഇന്നലെ നടന്ന ഒരു അഭിപ്രായ സര്‍വ്വേയില്‍ ലിസ് ട്രസ്സിന് ലഭിച്ചത് മൈന്‍സ് 59 പോയിന്റുകള്‍ ആയിരുന്നു. തങ്ങളുടെ ജനപ്രീതി ഏറ്റവും താഴെ നിന്ന സന്ദര്‍ഭങ്ങളില്‍ ബോറിസ് ജോണ്‍സനും, ജെറെമി കോര്‍ബിനും ലഭിച്ചതിലും വളരെ താഴ്ന്ന നിലയിലുള്ള പോയിന്റാണിത്. കടുത്ത ഇടതുപക്ഷക്കാരനായ മുന്‍ ലേബര്‍ നേതാവ് ജെറമി കോര്‍ബിന് 2019 ജൂണില്‍ നടന്ന സര്‍വ്വേയില്‍ ലഭിച്ചത് മൈനസ് 55 പോയിന്റായിരുന്നു. രാജിവയ്ക്കുന്നതിനു മുന്‍പായി നടന്ന ഒരു സര്‍വ്വേയില്‍ ബോറിസ് ജോണ്‍സന് ലഭിച്ചത് മൈന്‍സ് 53 പോയിന്റും.

ജെറമി കോര്‍ബിന് മൈനസ് 55 പോയിന്റ് ലഭിച്ച അഭിപ്രായ സര്‍വ്വേക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി ദയനീയമായി തോല്‍ക്കുകയായിരുന്നു. പരമ്പരാഗത ശക്തി കേന്ദ്രങ്ങളില്‍ പലതും നഷ്ടപ്പെടുന്ന അവസ്ഥ വരെ അന്ന് സംജാതമായി അതേ വിധിയാണ് ഇപ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ തുറിച്ചുനോക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ലിസ് ട്രസ്സിന്റെ ജനപ്രീതി ഏറ്റവും കുറഞ്ഞ തലത്തിലാണ് ഇപ്പോള്‍ ഉള്ളത്. ലേബര്‍ പാര്‍ട്ടി നില വീണ്ടെടുക്കാനും തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍, ടോറികളേക്കാള്‍ 33 പോയിന്റിന് മുന്‍പിലാണ് ലേബര്‍ പാര്‍ട്ടി. പ്രധാനമന്ത്രി പദത്തിലെത്തി ഒരു മാസം മാത്രം കഴിയുമ്പോള്‍ ലിസ് ട്രസ്സ് വെല്ലുവിളികള്‍ നേരിടുന്നത് പ്രതിപക്ഷത്തു നിന്നുമാത്രമല്ല, സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്നുകൂടിയാണ്. പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തിലും കനത്ത തിരിച്ചടിയായിരുന്നു ലിസ് ട്രസ്സിന് നേരിടേണ്ടി വന്നത്. അധിക വരുമാനക്കാര്‍ക്കുള്ള 45 ശതമാനം വരുമാന നികുതി റദ്ദാക്കിയ നടപടി പിന്‍വലിക്കേണ്ടതായി വരെ വന്നു.

മിനി ബജറ്റ് ബ്രിട്ടന്റെ സാമ്പത്തിക സ്ഥിതിയെ വിപരീതമായി ബാധിച്ചിട്ടുപോലും 45 ശതമാനം നിരക്ക് എടുത്തുകളഞ്ഞ നടപടിയെ പ്രതിരോധിക്കുകയായിരുന്നു പ്രധാനമന്ത്രിയും ചാന്‍സലറും. എന്നാല്‍ മൈക്കല്‍ ഗോവിന്റെ നേതൃത്വത്തില്‍ പ്രതിഷേധം കടുത്തതോടെ 24 മണിക്കൂറിനുള്ളില്‍ ഇരുവര്‍ക്കും നിലപാടുകളില്‍ നിന്നും മലക്കം മറിയേണ്ടതായി വന്നു.

അതിനിടയിലാണ്, പ്രധാനമന്ത്രിയുടെ പുറകില്‍ അടിയുറച്ച് ഐക്യത്തോടെ നില്‍ക്കണം എന്ന ആഹ്വാനം പാര്‍ട്ടി നേതൃത്വം നല്‍കുന്നത്. അടുത്തയാഴ്ച്ച വെസ്റ്റ്മിനിസ്റ്ററില്‍ എത്തുമ്പോള്‍ പ്രധാനമന്ത്രിക്ക് ഒപ്പം നില്‍ക്കണം എന്ന നിര്‍ദ്ദേശമാണ് പാര്‍ട്ടി എം പിമാര്‍ക്ക് നല്‍കിയിരിക്കുന്നത്. നിയന്ത്രിക്കാന്‍ ആകാത്ത ഒരു ജനക്കൂട്ടമായി പാര്‍ട്ടി മാറിയെന്നും ലിസ് ട്രസ്സിനോട് അടുത്ത വൃത്തങ്ങള്‍ ആരോപിക്കുന്നു. അടുത്തയാഴ്ച്ച പാര്‍ലമെന്റില്‍ ടോറി എം പിമാര്‍ക്ക് പ്രധാനമന്ത്രിയെ പിന്താങ്ങുകയോ എതിരായി വോട്ട് ചെയ്യുകയോ ചെയ്യാം. രണ്ടാമത്തെ നടപടി വിളിച്ചു വരുത്തുക ഒരു സമ്പൂര്‍ണ്ണ പരാജയമായിരിക്കുമെന്നും ട്രസ്സ് ക്യാമ്പ് ഓര്‍മ്മിപ്പിക്കുന്നു.

ക്രിസ്മസിനു മുന്‍പായി ലിസ് ട്രസ്സിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്നവര്‍ പാര്‍ട്ടിക്ക് കടുത്ത ദ്രോഹമാണ് ചെയ്യുന്നതെന്നുംട്രസ്സ് ക്യാമ്പ് ചൂണ്ടിക്കാട്ടുന്നു. അടുത്ത തെരഞ്ഞെടുപ്പിന് മുന്‍പെ ഒരിക്കല്‍ കൂടി നേതാവിനെ മാറ്റുക എന്നത് തികച്ചും അപ്രായോഗികമാണെന്ന് മുന്‍ കാബിനറ്റ് മന്ത്രി ഡേവിഡ് ഡേവിസ് പറയുന്നു. പാര്‍ട്ടിയില്‍ വീണ്ടും വിഭാഗീയത വളര്‍ന്നാല്‍, അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തകര്‍ന്നടിയുമെന്നും അദ്ദേഹം ബി ബി സിയോട് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.