സ്വന്തം ലേഖകൻ: യുകെയിലെ വാടക നിരക്കുകള്‍ ഒന്‍പത് വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കിലേയ്ക്ക് കുതിച്ചുയരുന്നു. സ്ഥിര വരുമാനമില്ലാതെ പാര്‍ട്ട് ടൈം ജോലികളെ ആശ്രയിച്ച് ജീവിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് വാടകയിലെ കുതിച്ചു കയറ്റം കടുത്ത ദുരിതത്തിലാക്കിയിരിക്കുന്നത്. എസ്റ്റേറ്റ് ഏജന്‍സിയായ ഹാംപ്ടണ്‍സിന്റെ കണക്ക് പ്രകാരം രാജ്യത്തെ വാടകകളില്‍ ഓഗസ്റ്റ് വരെയുള്ള ഒരു വര്‍ഷത്തിനിടെ 12 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
2014ല്‍ തങ്ങള്‍ ഇത് സംബന്ധിച്ച സര്‍വേ തുടങ്ങിയ കാലം മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവും ഉയര്‍ന്ന വാടക വര്‍ധനാ നിരക്കാണിതെന്നും ഹാംപ്ടണ്‍സ് വെളിപ്പെടുത്തി. നിലവില്‍ പുതിയൊരു വാടക വീടിനുള്ള ശരാശരി മാസ വാടക 1304 പൗണ്ടായിരിക്കുന്നുവെന്നും ഹാപ്ടണ്‍സ് വെളിപ്പെടുത്തുന്നു.
മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുതിച്ച് ഉയര്‍ന്നത് വാടക നിരക്കുകള്‍ കൂടാന്‍ കാരണമായിട്ടുണ്ട്. ഇതു കൂടാതെ ആവശ്യക്കാരുടെ എണ്ണം കൂടിയതും നിരക്കുകള്‍ കുതിച്ചുയരാന്‍ കാരണമായതായി വിലയിരുത്തപ്പെടുന്നു. പാര്‍ലമെന്റില്‍ ഉടന്‍ തന്നെ പാസാക്കാനിരിക്കുന്ന നിയമനിര്‍മ്മാണം യുകെയില്‍ വാടകയ്ക്ക് താമസിക്കുന്നവരുടെ അവകാശങ്ങളെ സംരക്ഷിക്കാനുള്ളതാണ്. മതിയായ ന്യായീകരണമില്ലാതെ വാടകക്കാരെ ഒഴിപ്പിക്കുന്നത് തടയാനാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല