1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 20, 2023

സ്വന്തം ലേഖകൻ: യുകെയില്‍ പ്രൈവറ്റ് വീടുകളുടെ വാടക ജൂണില്‍ കഴിഞ്ഞ എട്ട് വര്‍ഷങ്ങള്‍ക്കിടെ ഏറ്റവും ഉയര്‍ച്ചയിലെത്തിയെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്. 2016 ജനുവരിയില്‍ ഇത് സംബന്ധിച്ച രേഖകള്‍ സൂക്ഷിക്കാന്‍ തുടങ്ങിയ സമയം മുതലുള്ള കാലം പരിഗണിച്ചാല്‍ വാടക ഏറ്റവും ഉന്നതിയിലെത്തിയിരിക്കുകയാണ്. ഇത് പ്രകാരം യുകെയിലാകമാനം വാടകയില്‍ 5.1 ശതമാനം പെരുപ്പമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്‌സാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.

ജനങ്ങളുടെ ശമ്പളത്തിന്റെ നല്ലൊരു ശതമാനം പ്രതിമാസം ചോര്‍ത്തിക്കളയുന്ന സ്ഥിതിയിലേക്കാണ് വാടക വളര്‍ന്നിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് കുടുംബങ്ങളുടെ ബജറ്റ് താറുമാറായി. രാജ്യത്ത് ജീവിതച്ചെലവുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ വാടകയും ഇത്തരത്തില്‍ വര്‍ധിക്കുന്നത് ഇരട്ടി പ്രഹരമാണ് കുടുംബങ്ങള്‍ക്ക് മേലുണ്ടാക്കിയിരിക്കുന്നത്. രാജ്യത്ത് പ്രോപ്പര്‍ട്ടി വിലകള്‍ വളരെ സാവധാനത്തിലാണ് വര്‍ധിക്കുന്നതെങ്കിലും മോര്‍ട്ട്‌ഗേജ് നിരക്കുകളിലെ കുതിച്ച് കയറ്റം കാരണം ആളുകള്‍ക്ക് സ്വന്തമായി വീട് വാങ്ങുന്നത് ബുദ്ധിമുട്ടായിത്തീര്‍ന്നിരിക്കുകയാണ്.

ഇക്കാരണത്താല്‍ സ്വന്തം വീടെന്ന സ്വപ്‌നം നടപ്പിലാക്കാനാവാതെ വര്‍ധിച്ച വാടക കൊടുത്ത് പ്രൈവറ്റ് വീടുകളില്‍ താമസിക്കേണ്ട ഗതികേടിലായി നിരവധി പേരാണുള്ളത്. യുകെയിലെ വാടകകള്‍ 2016ല്‍ ഇത് സംബന്ധിച്ച കണക്കുകള്‍ സൂക്ഷിക്കാന്‍ തുടങ്ങിയ കാലം മുതലുള്ള അവസ്ഥ വച്ച് നോക്കിയാല്‍ നിലവില്‍ റെക്കോര്‍ഡ് വര്‍ധനവിലെത്തി.

ജൂണ്‍ വരെയുള്ള 12 മാസങ്ങള്‍ക്കിടെ ഇത് പ്രകാരം വെയില്‍സില്‍ വീട്ട് വാടകയില്‍ 5.8 ശതമാനവും സ്‌കോട്ട്‌ലന്‍ഡില്‍ 5.5 ശതമാനവും ഇംഗ്ലണ്ടില്‍ 5.1 ശതമാനവുമാണ് വര്‍ധവുണ്ടായിരിക്കുന്നതെന്നാണ് ഒഎന്‍എസ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഇംഗ്ലണ്ടില്‍ വാടക ഏറ്റവും വര്‍ധിച്ച വെസ്റ്റ് മിഡ്‌ലാന്റ്‌സില്‍ വര്‍ധനവ് 5.4 ശതമാനമാണ്. നോര്‍ത്ത് ഈസ്റ്റില്‍ വാടകയില്‍ 4.4 ശതമാനവും ലണ്ടനില്‍ 5.3 ശതമാനവുമാണ് വാടകയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.