1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2022

സ്വന്തം ലേഖകൻ: യുകെയിൽ മേയറാകുന്ന ഇന്ത്യൻ വംശജരുടെ നിരയിലേക്ക് ആദ്യമായി ഒരു പിന്നാക്കകാരി കൂടി. ബ്രിട്ടനിലെ പ്രതിപക്ഷമായ ലേബർപാർട്ടി അംഗവും പിന്നാക്ക സമുദായ ക്കാരനുമായ മൊഹീന്ദർ കെ മിഥയാണ് ഈലിംഗ് കൗൺസിൽ മേയറായി തിരഞ്ഞെടു ക്കപ്പെട്ടത്. ഇന്ത്യൻ വംശജർക്ക് ബ്രിട്ടനിൽ ലഭിക്കുന്ന സാമൂഹ്യ ആദരവിന്റെ മികച്ച ഉദാഹരമാണ് മിഥയുടെ തിരഞ്ഞെടുപ്പെന്നും ലേബർപാർട്ടിയിലെ ഇന്ത്യൻ വംശജർ പറഞ്ഞു. ലണ്ടനിലെ പ്രാദേശിക ഭരണസംവിധാനത്തിൽ മേയറാകുന്ന ആദ്യ ഇന്ത്യൻ പിന്നാക്ക വനിതയെന്ന നിലയിലാണ് മിഥ ശ്രദ്ധനേടുന്നത്.

‘ഞങ്ങളേറെ അഭിമാനിക്കുന്നു. ഇത് ഇന്ത്യൻ വംശജർ ബ്രിട്ടനിൽ നടത്തുന്ന സാമൂഹ്യ പ്രവർത്തനങ്ങൾക്കുള്ള അംഗീകരാം.’ ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടനാ നേതാവായ സന്തോഷ് ദാസ് മിഥയ്‌ക്ക് ആശംസകൾ നേർന്നുകൊണ്ട് പറഞ്ഞു.

ഈലിംഗിലെ ഗോർമേഴ്‌സ് വെൽസ് വാർഡിൽ രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട കൗൺസിലറാണ് മൊഹീന്ദർ കെ മിഥ. ലണ്ടനിൽ ഈ മാസം 5-ാം തിയതിയാണ് കൗൺസിൽ തിരഞ്ഞെടുപ്പ് നടന്നത്. ബ്രിട്ടനിലെ നിത്യജീവിതത്തിലെ പ്രശ്‌നങ്ങൾ, സാമ്പത്തികമായി നിലനിൽക്കുന്ന അസ്ഥിരത, കുറ്റകൃത്യങ്ങളുടെ പെരുപ്പം, സാമൂഹ്യ സുരക്ഷയിലുള്ള അപാകതകൾ, മാലിന്യനിർമ്മാർജ്ജന മേഖലയിലെ മെല്ലെപോക്ക് എന്നിവ ചൂണ്ടിക്കാട്ടി യാണ് ബോറിസ് ജോൺസന്റെ കൺസർവേറ്റീവ് പാർട്ടി നയങ്ങൾക്കെതിരെ ലേബർ പാർട്ടി പ്രചാരണം നടത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.