
സ്വന്തം ലേഖകൻ: കോവിഡാനന്തരം യുകെയിലെ വിദേശ നഴ്സുമാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധന ഉണ്ടായതയി റിപ്പോര്‍ട്ടുകള്‍. നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2021 സെപ്റ്റംബര്‍ മുതല്‍ 2022 സെപ്റ്റംബര്‍ വരെ 24,000 വിദേശ നഴ്സുമാരാണ് ബ്രിട്ടനില്‍ ജോലിക്ക് കയറിയിരിക്കുന്നത്. തൊട്ടും മുന്‍പത്തെ വര്‍ഷത്തേക്കാള്‍ 30 ശതമാനം വര്‍ദ്ധനവാണ് ഇത്.
എത്തിയ വിദേശ നഴ്സുമാരില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നും ഫിലിപ്പൈന്‍സില്‍ നിന്നും ഉള്ളവരാണ്. അതില്‍ മലയാളികളുടെ എണ്ണവും വളരെക്കൂടുതലാണ്. എ&ഇ പ്രതിസന്ധി, വൈകുന്ന ആംബുലന്‍സുകളും, ബെഡ് ക്ഷാമം , ഗുരുതര സ്റ്റാഫിംഗ് പ്രതിസന്ധി എന്നിവയെല്ലാംഎന്‍എച്ച്എസ് നേരിടുന്നുണ്ട്. അതുകൊണ്ടു ഇന്ത്യയില്‍ നിന്നും ഇനിയും നഴ്‌സുമാരുടെ ഒഴുക്ക് ഉണ്ടാവും. എന്‍എച്ച്എസ് ഡിജിറ്റല്‍ കണക്ക് പ്രകാരം ഇംഗ്ലണ്ടില്‍ 133,000 റെക്കോര്‍ഡ് വേക്കന്‍സികളാണുള്ളത്.
കഴിഞ്ഞ ആഴ്ചയില്‍ ഏഴില്‍ ഒരു ബെഡ് വീതം ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ ആരോഗ്യം നേടിയ രോഗികളാണ് കൈയടക്കി വെച്ചിരിക്കുന്നത്. പ്രതിദിനം 13,364 എന്ന ശരാശരിയിലാണിത്. യുകെയില്‍ ഇപ്പോള്‍ നൂറുകണക്കിന് അധിക മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പിന്നില്‍ പല കാര്യങ്ങളുമുണ്ടെങ്കിലും അടിയന്തര, എമര്‍ജന്‍സി കെയറിലെ പ്രതിസന്ധികളാണ് പ്രധാന കാരമമെന്നാണ് കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല