സ്വന്തം ലേഖകൻ: വിദ്യാർഥി വീസയിൽ ഒരുമാസം മുൻപ് യുകെയിൽ എത്തിയ മലയാളി യുവാവ് അന്തരിച്ചു. പത്തനംതിട്ട റാന്നി സ്വദേശി ഡേവിഡ് സൈമൺ (25) ആണ് ലണ്ടൻ ചാറിങ് ക്രോസ് എൻഎച്ച്എസ് ഹോസ്പിറ്റലിൽ കഴിഞ്ഞ ദിവസം മരിച്ചത്. തലച്ചോറിൽ ഉണ്ടായ രക്തസ്രാവമാണ് മരണ കാരണമെന്നാണു പ്രാഥമിക നിഗമനം.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപ് ചാറിങ് ക്രോസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധ പരിശോധനയിൽ രക്താർബുദം കണ്ടെത്തി. ലണ്ടനിലെ യൂണിവേഴ്സിറ്റി ഓഫ് റോഹാംപ്റ്റണിൽ എംഎസ്സി ഫിനാൻഷ്യൽ മാനേജ്മെന്റ് വിദ്യാർഥിയായിരുന്നു.
രാജസ്ഥാനിൽ താമസിക്കുന്ന മലയാളി കുടുംബത്തിലെ അംഗമാണ്. ലണ്ടൻ പെന്തക്കോസ്ത് ചർച്ച് അംഗമായിരുന്നു. സംസ്കാരം പിന്നീട് കേരളത്തിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല