
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ഏർപ്പെടുത്തിയിരിക്കുന്ന ഇന്‍ഹെറിറ്റന്‍സ് ടാക്സ് മനുഷ്യത്വരഹിതമെന്ന് വിമര്‍ശനം ഉയരുന്നു. 40% ആണ് ബ്രിട്ടനിൽ ഏർപ്പെടുത്തിയിരിക്കുന്ന ഇന്‍ഹെറിറ്റന്‍സ് ടാക്സ്. ഒരു വ്യക്തിയുടെ വീടോ മറ്റ് വസ്തു വകകളോ 3,25,000 പൗണ്ട് മൂല്യത്തില്‍ അധികമാണെങ്കില്‍ പ്രസ്തുത വ്യക്തിയുടെ മരണാനന്തരം വീട് വില്ക്കുമ്പോള് അതിന്റെ വിലയുടെ 40% ബ്രിട്ടിഷ് സര്‍ക്കാരിലേക്ക് നിര്‍ബന്ധമായി നികുതിയായി കൊടുക്കുന്നതാണ് ഇന്‍ഹെറിറ്റന്‍സ് നികുതി.
ഇന്‍ഹെറിറ്റന്‍സ് ടാക്സ് 40% ൽ നിന്നും താഴ്ത്തണമെന്ന് ബ്രിട്ടിഷ് പ്രവാസികളടക്കമുള്ള അനേകം പേര് കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും സര്‍ക്കാര്‍ തയാറാകുന്നില്ല. ഇതു മൂലം വിവിധ രാജ്യങ്ങളില്‍ ജീവിക്കുന്ന നിരവധി ബ്രിട്ടിഷ് പ്രവാസികള്‍ പോലും ജീവിതാവസാനം ചെലവഴിക്കാന്‍ മാതൃരാജ്യത്തേക്ക് തിരികെ വരാന്‍ മടിക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. മറ്റ് രാജ്യങ്ങളിൽ ഇതരത്തിലുള്ള നികുതി ഇല്ലെന്നും ബ്രിട്ടനിൽ തിരികെ എത്തുന്നതിലും നല്ലത് പ്രവാസികളായി തുടരുന്നതാണെന്നും അവർ പറയുന്നു.
പെന്‍ഷനും മറ്റ് നിക്ഷേപങ്ങള്‍ക്കും മേല്‍ ടാക്സ് പിരിക്കുന്നതിനെ ന്യായീകരിക്കാമെങ്കിലും മരണാനന്തരം ഇത്തരത്തില്‍ നികുതി ചുമത്തുന്ന ബ്രിട്ടിഷ് സര്‍ക്കാരിന്റെ നടപടിയോട് പൊരുത്തപ്പെടാനാവില്ലെന്നാണ് പ്രവാസികളുടെ നിലപാട്. നിയമാനുസൃതമായ എല്ലാ ടാക്സുകളും അടച്ചതിന് ശേഷമുള്ള സമ്പാദ്യം ഉപയോഗിച്ച് വാങ്ങിയ വസ്തുവകകള്‍ക്ക് മേല്‍ ജീവന് പോയതിന് ശേഷവും നികുതി ചുമത്തുന്നത് മനുഷ്യത്വ രഹിതമാണെന്നും അവര്‍ ആരോപിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല