1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 27, 2023

സ്വന്തം ലേഖകൻ: വിദേശ കുടിയേറ്റത്തോട് ഉദാര സമീപനം സ്വീകരിച്ചിരുന്ന ലേബര്‍ പാര്‍ട്ടിയും ഒടുവില്‍ യുകെയിലെ മറ്റ് പാര്‍ട്ടികളുടെ കുടിയേറ്റവിരുദ്ധ നയം സ്വീകരിക്കുന്നു. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ യുകെയിലേയ്ക്ക് കുടിയേറുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവ് വരുത്തുമെന്ന് ഷാഡോ ചീഫ് സെക്രട്ടറിയായ സര്‍ ഡാരന്‍ ജോണ്‍സണ്‍ പറഞ്ഞു. നെറ്റ് മൈഗ്രേഷന്‍ പ്രതിവര്‍ഷം രണ്ട് ലക്ഷമായി കുറയ്ക്കുമെന്ന പ്രഖ്യാപനം ആണ് അദ്ദേഹം നടത്തിയത്.

ജോലിക്കായും പഠനത്തിനായും യുകെയെ സ്വപ്നം കാണുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികളെ പ്രതികൂലമായി ബാധിക്കുന്നതാണ് ലേബര്‍ പാര്‍ട്ടിയുടെ പ്രഖ്യാപിത നയം. കഴിഞ്ഞ ആഴ്ച പുറത്തുവന്ന കണക്കുകള്‍ പ്രകാരം യുകെയില്‍ താമസിക്കാന്‍ വരുന്നവരുടെ എണ്ണവും രാജ്യം വിട്ട് പോകുന്നവരുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം ആയ നെറ്റ് മൈഗ്രേഷന്‍ 745,000 ആണ് . ഇത് ബ്രെക്‌സിറ്റിന് മുമ്പുള്ളതിനേക്കാള്‍ 3 ഇരട്ടി കൂടുതലാണ്.

കുടിയേറ്റം കുതിച്ചുയര്‍ന്ന വിഷയത്തില്‍ വന്‍ വിമര്‍ശനമാണ് ഋഷി സുനക് സര്‍ക്കാര്‍ ഏറ്റുവാങ്ങിയത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക കുടിയേറ്റ കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ കുടിയേറ്റം കുറയ്ക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായുള്ള വിമര്‍ശനം ശക്തമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.