1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2022

സ്വന്തം ലേഖകൻ: ബോറിസ് ജോൺസന്റെ പിൻഗാമിയായി കൺസർവേറ്റീവ് പാർട്ടി കണ്ടെത്തിയ മേരി എലിസബത്ത് ട്രസ് എന്ന ലിസ് ട്രസിന് (47) പ്രത്യേകതകൾ ഏറെയാണ്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് അപ്രതീക്ഷിതമായി മൽസരത്തിന് ഇറങ്ങിയ വ്യക്തിയായിരുന്നു ലിസ്. ഋഷി സുനക്കിന്റെയും കൂട്ടരുടെയും വിമത നീക്കത്തിലും അവസാനനിമിഷം വരെ ബോറിസ് ജോൺസണ് പിന്തുണ നൽകിയ ശേഷമായിരുന്നു ലിസിന്റെ ഈ നീക്കം. ലീഡർഷിപ്പ് ഇലക്ഷനിൽ എംപിമാരുടെ പിന്തുണയിൽ രണ്ടാമതായിട്ടും അവസാനവട്ടം പാർട്ടി അംഗങ്ങളുടെ പിന്തുണിൽ ഒന്നാമത് എത്താനായി എന്നതാണ് അപൂർവതകളിൽ ഏറ്റവും ശ്രദ്ധേയം. ഇതിൽ ബോറിസ് പക്ഷത്തിന്റെ പിന്തുണ നിർണായകവുമായി.

ലേബർ പാർട്ടി അംഗങ്ങളുടെ കുടുംബത്തിൽനിന്നെത്തി മാർഗരറ്റ് താച്ചറിന്റെ അനുയായിയായി മാറുകയായിരുന്നു മേരി എലിസബത്ത് ട്രസ് എന്ന ലിസ് ട്രസ്. കൺസർവേറ്റിവ് നേതാവും പ്രധാനമന്ത്രിയുമായിരുന്ന മാർഗരറ്റ് താച്ചറിന്റെ നയങ്ങൾക്കെതിരായ പ്രതിഷേധങ്ങളിൽ ലേബർ പാർട്ടി അംഗങ്ങളായ മാതാപിതാക്കൾക്കൊപ്പം അഞ്ചാം വയസ്സിൽ ട്രസും പങ്കെടുത്തിട്ടുണ്ട്.

തൊണ്ണൂറുകളുടെ തുടക്കത്തിൽ ഓക്സ്ഫഡിൽ പഠിക്കാനെത്തിയ ലിസ് ട്രസ് പിന്നീട് താച്ചറിനെ മനസ്സിലേറ്റി. സോവിയറ്റ് യൂനിയൻ തകർച്ച നേരിട്ടപ്പോൾ കിഴക്കൻ യൂറോപ്പിലേക്ക് സുഹൃത്തുക്കൾക്കൊപ്പം നടത്തിയ യാത്രകളാണ് രാഷ്ട്രീയ വീക്ഷണം മാറ്റിയതെന്ന് ലിസ് ട്രസ് ഓർക്കുന്നു. ഏറെ വെല്ലുവിളികൾ നേരിട്ടാണ് കൺസർവേറ്റിവ് പാർട്ടിയെയും ബ്രിട്ടനെയും നയിക്കാൻ 47കാരിയായ ലിസ് ട്രസ് എത്തുന്നത്.

ഓക്‌സ്‌ഫഡിലെ കണക്ക് പ്രഫസറായ പിതാവിന്റെയും നഴ്‌സായ മാതാവിന്റെയും മകളായി 1975 ജൂലൈ 26ന് ജനിച്ച ട്രസ്, സ്‌കോട്ട്‌ലൻഡിലെ പെയ്‌സ്‌ലി, ഇംഗ്ലണ്ടിലെ ലീഡ്‌സ്, കിഡർമിൻസ്റ്റർ, ലണ്ടൻ എന്നിങ്ങനെ യു.കെയുടെ വിവിധ ഭാഗങ്ങളിലാണ് വളർന്നത്. 12 വർഷമായി സൗത്ത് വെസ്റ്റ് നോർഫോക് പാർലമെന്റ് മണ്ഡലത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. അക്കൗണ്ടന്റ് ഹ്യൂ ഒ ലിയറി ആണ് ഭർത്താവ്. 2000ത്തിലായിരുന്നു വിവാഹം. 16 വയസ്സുള്ള ഫ്രാൻസസ്, 13 വയസ്സുള്ള ലിബർട്ട് എന്നീ രണ്ട് പെൺമക്കളുണ്ട്.

ബ്രിട്ടന്റെ ആദ്യ വനിതാ പ്രധാനമന്ത്രി മാർഗരറ്റ് താച്ചറുടെ വേഷമണിഞ്ഞ് ഏഴാം വയസ്സിൽ സ്കൂളിലെ മോക്ക് തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട് ലിസ്. ആ തിരഞ്ഞെടുപ്പിൽ സ്വന്തം വോട്ടുപോലും കിട്ടാതെ പൂജ്യം വോട്ടുകൾക്കു തോൽവി ഏറ്റുവാങ്ങിയതിനെ അവർ പിന്നീട് ഓർത്തെടുത്തത് ഇങ്ങനെയാണ്, “ഞാൻ അവസരത്തിനൊത്ത് ഉയർന്നു. ഹൃദയസ്പർശിയായി പ്രസംഗിച്ചു. എന്നാൽ എല്ലാം പൂജ്യം വോട്ടിൽ അവസാനിച്ചു. ഞാൻ പോലും എനിക്കു വോട്ട് ചെയ്തില്ല.’’

2001ലും 2005​​​​ലും പൊ​​​​തു​​​​തെര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ വെ​​​​സ്റ്റ് യോ​​​​ർ​​​​ക്ക്ഷെ​​​​യ​​​​റി​​​​ൽ​​​​നി​​​​ന്നു മ​​​​ത്സ​​​​രി​​​​ച്ചെ​​​​ങ്കി​​​​ലും വി​​​​ജ​​​​യി​​​​ച്ചി​​​​ല്ല. 2006ൽ ​​​​ഗ്രീ​​​​ൻ​​​​വി​​​​ച്ചി​​​​ൽ​​നി​​​​ന്ന് കൗ​​​​ൺ​​​​സി​​​​ല​​​​റാ​​​​യി. 2010ൽ ​​​​എം​​​​പി​​​​യാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. 2012ൽ ​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി​​​​യാ​​​​യി സ്ഥാ​​​​ന​​​​ക്ക​​​​യ​​​​റ്റം. 2014ൽ ​​​​പ​​​​രി​​​​സ്ഥി​​​​തി സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി. 2016ൽ ​​​​തെ​​​​രേ​​​​സ മേ ​​​​അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ ആ​​​​ദ്യം നി​​​​യ​​​​മ​​​​സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യും പി​​​​ന്നീ​​​​ട് ട്ര​​​​ഷ​​​​റി ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യും സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ച്ചു.

2019ൽ ​​​​ബോ​​​​റി​​​​സ് ജോ​​​​ണ്‍സ​​​​ൻ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ രാ​​​​ജ്യാ​​​​ന്ത​​​​ര വ്യ​​​​വ​​​​സാ​​​​യ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി. 2021ൽ ​​​​വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യ​​​​തോ​​​​ടെ ലോ​​​കം ശ്ര​​​ദ്ധി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ​​​ക്ക് ക​​​ഴി​​​ഞ്ഞു. ബ്ര​​​​ക്സി​​​​റ്റ് ക​​​​രാ​​​​റു​​​​ക​​​​ൾ, റ​​​​ഷ്യ​​​​യു​​​​ടെ യു​​​​ക്രെ​​​​യ്ൻ അ​​​​ധി​​​​നി​​​​വേ​​​​ശം, ഇ​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ റ​​​​ഷ്യ​​​​യ്ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള പാ​​​​ശ്ചാ​​​​ത്യ ഉ​​​​പ​​​​രോ​​​​ധം എ​​​​ന്നി​​​​വ​​​​യി​​​​ലെ​​​​ല്ലാം ഉ​​​​റ​​​​ച്ച​​​​ശ​​​​ബ്ദമാ​​​​യി ലി​​​​സ് ട്ര​​​​സ് മാ​​​​റി.

ഇ​​​തു​​​വ​​​ഴി സ്വ​​​രൂ​​​പി​​​ക്ക​​​പ്പെ​​​ട്ട ബ​​​ഹു​​​ജ​​​ന പി​​​ന്തു​​​ണ​​​യാ​​​ണ് സാ​​​​ന്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​യെ ഉ​​​​ൾ​​​​പ്പെ​​​​ടെ അ​​​​ഭി​​​​മു​​​​ഖീ​​​​ക​​​​രി​​​​ക്കു​​​​ന്ന ബ്രി​​​ട്ട​​​​നെ ന​​​​യി​​​​ക്കാ​​​​നു​​​​ള്ള ചു​​​​മ​​​​ത​​​​ല​​​യി​​​ലെ​​​ത്തി നി​​​ൽ​​​ക്കു​​​ന്ന​​​ത്. സാ​​​​ന്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​ക്കു പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​യി നി​​​​കു​​​​തി വെ​​​​ട്ടി​​​​ക്കു​​​​റ​​​​യ്ക്കു​​​​ന്ന​​​​തു​​​​ൾ​​​​പ്പെ​​​​ടെ ലി​​​​സ് ട്ര​​​​സ് പ്ര​​​​ഖ്യാ​​​​പി​​​​ച്ച പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ജ​​​​ന​​​​ങ്ങ​​​​ൾ അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഊ​​​​ർ​​​​ജ പ്ര​​​​തി​​​​സ​​​​ന്ധി​​​​യെ നേ​​​​രി​​​​ടാ​​​​നു​​​​ള്ള നി​​​​ർ​​​​ദേ​​​​ശ​​​​വും ശ്ര​​​​ദ്ധി​​​​ക്ക​​​​പ്പെ​​​​ട്ടു. ഇ​​​വ​​​യെ​​​ല്ലാം അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​യി​​​ൽ ലി​​​സ് ട്രസി​​​ന് വ​​​ഴി​​​കാ​​​ട്ടി​​​യാ​​​യി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.