
സ്വന്തം ലേഖകൻ: യുകെയിലെ ഡിസ്ട്രിക്ട്, യുണീറ്ററി കൗണ്‍സിലുകളിലായി മത്സരിക്കുന്നത് മലയാളികളടക്കം നൂറിലേറെ ഇന്ത്യന്‍ വംശജര്‍. രണ്ടാം തലമുറയില്‍ പെട്ടവും, അടുത്തിടെ കുടിയേറ്റം നടത്തിയവരുമായ ഇന്ത്യക്കാരാണ് മത്സര രംഗത്തുള്ളത്.
മുന്‍പൊരിക്കലും ഇല്ലാത്ത തരത്തില്‍ ഇന്ത്യന്‍ വംശജരായ സ്ഥാനാര്‍ത്ഥികളെ അണിനിരത്തിയതായി ലേബര്‍ ഫ്രണ്ട്‌സ് ഓഫ് ഇന്ത്യയും, കണ്‍സര്‍വേറ്റീവ് ഫ്രണ്ട്‌സ് ഓഫ് ഇന്ത്യയും അവകാശപ്പെടുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തോളം ഇന്ത്യന്‍ വംശജരായ സ്ഥാനാര്‍ത്ഥികള്‍ക്ക് ഇതിനുള്ള പരിശീലനം നല്‍കിയെന്ന് കണ്‍സര്‍വേറ്റീവ് ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ വ്യക്തമാക്കി.
അതേസമയം കണ്‍സര്‍വേറ്റീവുകലില്‍ നിന്നും 6% സീറ്റുകള്‍ ലേബര്‍ പിടിച്ചെടുക്കുമെന്ന് ഇലക്ടറല്‍ കാല്‍ക്കുലസ് പോള്‍ പ്രവചിക്കുന്നു. വെസ്റ്റ്മിന്‍സ്റ്റര്‍ ഉള്‍പ്പെടെ നാല് കൗണ്‍സിലുകളുടെ നിയന്ത്രണം കണ്‍സര്‍വേറ്റീവുകള്‍ക്ക് നഷ്ടപ്പെട്ടേക്കുമെന്നാണ് പ്രവചനം. ലേബര്‍ പാര്‍ട്ടിയാകട്ടെ 16 കൗണ്‍സിലുളില്‍ നേട്ടം കൊയ്യുകയും, ഒരെണ്ണം പോലും നഷ്ടപ്പെടുത്താതെ സൂക്ഷിക്കുകയും ചെയ്യും.
പോള്‍സ്റ്റര്‍ ഫൈന്‍ഡ് ഔട്ട് നൗ, തെരഞ്ഞെടുപ്പ് വിദഗ്ധരായ ഇലക്ടറല്‍ കാല്‍ക്കുലസ് എന്നിവരുടെ പ്രവചനം അനുസരിച്ച് ലേബര്‍ പാര്‍ട്ടി 3500 സീറ്റുകളില്‍ വിജയിക്കുമെന്നാണ് കരുതുന്നത്. അതേസമയം ഇംഗ്ലണ്ടിലും, വെയില്‍സിലും കണ്‍സര്‍വേറ്റീവുകള്‍ക്ക് ആയിരത്തില്‍ താഴെ കൗണ്‍സില്‍ സീറ്റുകളിലാകും വിജയിക്കാന്‍ കഴിയുകയെന്നും മുന്നറിയിപ്പുണ്ട്.
ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവുകള്‍ക്ക് ഈ തിരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്. പാര്‍ട്ടിഗേറ്റ് വിവാദങ്ങളും, വിലക്കയറ്റവും, ബില്ലുകളും എല്ലാം ചേര്‍ന്ന് ജനരോഷം ശക്തമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് ജനം പോളിംഗ് ബൂത്തിലെത്തുന്നത്. ടോറി പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാകുമെന്നാണ് മന്ത്രിമാരും, സര്‍വെകളും നല്‍കുന്ന മുന്നറിയിപ്പ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല