1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 7, 2021

സ്വന്തം ലേഖകൻ: ഹാർട്ട്പൂൾ ഉപതിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി കൺസേർവേറ്റിവ് പാർട്ടി. മണ്ഡലം രുപീകരിച്ച 1970 മുതലുളള ലേബർ പാർട്ടിയുടെ മണ്ഡലത്തിലെ അപ്രമാദിത്യമാണ് കൺസർവേറ്റിവ് പാർട്ടി അവസാനിപ്പിച്ചത്. കൺസർവേറ്റീവ് സ്ഥാനാർഥി ജിൽ മോർട്ടിമറുടെ വിജയം ലേബർ നേതാവ് സർ കീർ സ്റ്റാർമറിന് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

ലേബർ സ്ഥാനാർത്ഥി ഡോ. പോൾ വില്യംസിനെ 6,940 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ജിൽ മോർട്ടിമാർ ചരിത്ര വിജയം നേടിയത്. വിജയം പ്രധാനമന്ത്രി ബോറിസ് ജോൺസണും രാഷ്ട്രീയ നേട്ടാമായി. ചരിത്രപരമായ വിജയമാണെ മോർട്ടിമാർ നേടിയതെന്ന് കൺസർവേറ്റീവ് പാർട്ടി സഹ ചെയർമാൻ അമൻഡാ മില്ലിംഗ് പ്രശംസിച്ചു.

അതേസമയം, ലേബർ പാർട്ടിയിൽ തോൽവിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. നോർത്ത് ഈസ്റ്റിലും മിഡ്‌ലാന്റിലും ഉടനീളം പാർട്ടിക്ക് സീറ്റുകൾ നേടുകയെന്നത് വളരെ ബുദ്ധിമുട്ടായി മാറിയതായി പാർട്ടി വൃത്തങ്ങൾ വിലയിരുത്തുന്നു. ബ്രിട്ടനിലുടനീളം അധ്വാനിക്കുന്ന ജനങ്ങളുടെ വിശ്വാസവും വിശ്വാസവും വീണ്ടെടുക്കാൻ ലേബർ പാർട്ടിയിലെ നയത്തിൽ മാറ്റങ്ങൾ വരുത്തണമെന്നും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.