1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 26, 2023

സ്വന്തം ലേഖകൻ: യുകെയിൽ ദീർഘകാല രോഗങ്ങളുടെ പേരിൽ ജോലിക്ക് പോകാതെ 35 വയസിൽ താഴെ അഞ്ച് ലക്ഷത്തോളം പേര്‍! വിഷാദവും ഉത്കണ്ഠയും വില്ലന്മാർ. കോവിഡിന് ശേഷം ഇത്തരക്കാരുടെ എണ്ണത്തില്‍ നാല് വര്‍ഷത്തിനുള്ളില്‍ ഉണ്ടായത് 44 ശതമാനം വര്‍ദ്ധനവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സി ന്റെ (ഒ എന്‍ എസ്) കണക്കുകള്‍ പ്രകാരം 16 വയസിനും 34 വയസിനും ഇടയിലുള്ള 5,60,000 പേരാണ് തൊഴിലെടുക്കാതിരിക്കുകയോ, തൊഴിലിനായി ശ്രമിക്കാതിരിക്കുകയോ ചെയ്യുന്നത്.

ദീര്‍ഘകാലമായി അലട്ടുന്ന രോഗങ്ങളാണ് ഇതിന് കാരണം. 2023-ല്‍ ആദ്യ പാദത്തിലെ കണക്കാണിത്. വര്‍ദ്ധിച്ചു വരുന്ന മാനസികാരോഗ്യ പ്രശ്നങ്ങളും ആരോഗ്യ മേഖലയില്‍ ആവശ്യത്തിന് നിക്ഷേപം നടത്താതുമാണ് ഇതിന് പ്രധാന കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഹെല്‍ത്ത് ഫൗണ്ടേഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച് പത്ത് വര്‍ഷം മുന്‍പ് 45 നും 54 നും ഇടയിലുള്ളവര്‍ തൊഴിലെടുക്കുന്നതിനുള്ള കഴിവില്ലായ്മ റിപ്പോര്‍ട്ട് ചെയ്തിരുന്നത് പോലെയാണ് ഇപ്പോള്‍ 16 നും 34 നും ഇടയില്‍ പ്രായമുള്ളവര്‍ ചെയ്യുന്നത്.

അടുത്തിടെ, ചലനശേഷി നഷ്ടമായവരും മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരും അവരുടെ തിയഴില്‍ വീട്ടിലിരുന്ന് ചെയ്യണമെന്നും ഇല്ലെങ്കില്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുമെന്നും ട്രഷറി സെക്രട്ടറി ലോറ ട്രോട്ട് പറഞ്ഞത് ഏറെ വിവാദമായിരുന്നു. വിഷാദരോഗം, ഉത്ക്കണ്ഠ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങള്‍ യുവ തലമുറയില്‍ വ്യാപിക്കുന്നതായി ചില റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

16 നും 34 നും ഇടയില്‍ പ്രായമുള്ളവരി ഏകദേശം 36 ശതമാനത്തോളം പേര്‍ക്ക് ഇത്തരത്തിലുള്ള ദീര്‍ഘകാല മാനസിക പ്രശ്നങ്ങള്‍ നിമിത്തം ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഇല്ലാത്ത അവസ്ഥയാണുള്ളത്. ഇത് 35 നും 49 നും ഇടയില്‍ പ്രായമുള്ളവരില്‍ 31 ശതമാനം മാത്രമായിരുന്നു.
മാനസികാരോഗ്യ പ്രശ്നങ്ങള്‍ കണ്ടുപിടിക്കുന്നതിലുള്ള പ്രയാസങ്ങളും കഴിഞ്ഞ 12 വര്‍ഷമായി ആരോഗ്യ മേഖലയില്‍ ആവശ്യത്തിന് നിക്ഷേപം നടത്തുന്നില്ല എന്നതും ഇതിന് കാരണമായി എന്നാണ് യൂണിവേഴ്സിറ്റി ഓഫ് എക്സെറ്റെറിലെ പ്രൊഫസര്‍ ഡേവിഡ് സ്ട്രെയിന്‍ പറയുന്നത്.

നാഷണല്‍ ഡിസീസ് സര്‍വീസ് ഉണ്ടെങ്കിലും നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ഇല്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആളുകളെ ആരോഗ്യത്തോടെ നിലനിര്‍ത്തേണ്ടുന്നതിനു പകരം രോഗം വരുന്നവര്‍ ചികിത്സിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യുകെയില്‍ വൃദ്ധരുടെ കൂടിവരുകയാണ്. അതിനിടെയാണ് തൊഴിലെടുക്കേണ്ട യുവതലമുറയില്‍ ഒരു വിഭാഗം ജോലിചെയ്യാന്‍ പറ്റാത്ത സ്ഥിതിയിൽ ആണെന്ന് ആശങ്കപ്പെടുത്തുന്ന കണക്കുകൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.