
സ്വന്തം ലേഖകൻ: ഇന്ത്യന്‍ വംശജരുടെയും മലയാളികളുടെയും സാന്നിധ്യം ബ്രിട്ടനിലെ വിവിധ മേഖലകളില്‍ സജീവമാണ്. ജോലിയിലും പഠനത്തിലും ഇന്ത്യക്കാര്‍ വളരെ മുന്നേറിക്കഴിഞ്ഞു. ബ്രിട്ടന്റെ പ്രധാനമന്ത്രിവരെ ഇന്ത്യന്‍ വംശജനാണ്. ഇതിനിടെയാണ് മലയാളി സമൂഹത്തിനു മാത്രമല്ല ഇന്ത്യക്കാര്‍ക്ക് ഒന്നാകെ അഭിമാന നേട്ടവുമായി ഒരു മലയാളിയുവാവ് മാറുന്നത്.
ബ്രിട്ടീഷ് എയര്‍ഫോഴ്‌സിന്റെ യുദ്ധവിമാനം പറത്തുന്ന ആദ്യ ഇന്ത്യക്കാരാനാവാനാണ് കോട്ടയം സ്വദേശിയായ യുവാവ് ഒരുങ്ങുന്നത്. കോട്ടയം, കല്ലറ മുടക്കോടിയില്‍ ജൂബി എം സിയുടെയും ഞീഴൂര്‍ ജാരകകാട്ടില്‍ രാജിയുടെയും മകനായ ജെറിന്‍ ജൂബിയാണ് ഈ അഭിമാന നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്‌സിന്റെ ഫ്ലയിങ് ഓഫീസറായിട്ടാണ് ജെറിന്‍ നിയമിതനായിരിക്കുന്നത്.
ഇന്ത്യയില്‍ ജനിച്ചു യുകെയില്‍ സ്ഥിര താമസമാക്കിയ ഇന്ത്യക്കാരില്‍ ആദ്യമായാണ് ഒരാള്‍ ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്‌സില്‍ ഇപ്രകാരം നിയമിതനാവുന്നത്. ഏതാനും വര്‍ഷങ്ങളായി തന്റെ സ്വപ്ന സാഫല്യത്തിനായുള്ള പ്രയത്നത്തിലായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല