1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 1, 2022

സ്വന്തം ലേഖകൻ: മണിക്കൂറുകളുടെ ഇടവേളയിൽ ഇന്നലെ ബ്രിട്ടനിൽ മരിച്ചത് രണ്ടു മലയാളികൾ. കോട്ടയം ജില്ലയിൽനിന്നുള്ളവരാണ് മരിച്ച രണ്ടുപേരും. ഇരുവരും മരിച്ചത് കാൻസർമൂലവും. ബ്രിട്ടനിലെ പോട്സ്മോത്തിൽ താമസിക്കുന്ന പുത്തൻകളത്തിൽ പി.സി. ജോൺസന്റെ ഭാര്യ മേരി ജോൺസൺ (ജെസി-61) മാഞ്ചസ്റ്ററിനു സമീപം വീഗണിൽ താമസിക്കുന്ന ഉഴവൂർ വെട്ടിക്കനാൽ സനിൽ സൈമൺ (34) എന്നിവരാണ് മരിച്ചത്.

ദീർഘകാലം യുകെ നിവാസികളായിരുന്ന ഉഴവൂർ സ്വദേശി വെട്ടിക്കനാൽ സൈമൺ ജോസഫ് -സിസിലി (കരിങ്കുന്നം വടക്കേക്കര കുടുംബാംഗം) ദമ്പതികളുടെ മകനാണ് സനിൽ. കോതനല്ലൂർ ചിറക്കരപ്പറമ്പിൽ അനു ആണ് ഭാര്യ. ബർമിങ്ങാമിൽ താമസിക്കുന്ന സലോണി ജോസഫ് കുന്നശേരിൽ സഹോദരിയാണ്. വീഗനിലെ മലയാളി കൂട്ടായ്മകളിൽ സജീവ സാന്നിധ്യമായിരുന്നു സനിൽ.

രണ്ടുവർഷത്തോളമായി രോഗബാധിതനായിരുന്നെങ്കിലും സനിലിന്റെ ആകസ്മിക നിര്യാണത്തിന്റെ ഞെട്ടലിലും ദുഃഖത്തിലുമാണ് വീഗനിലെ മലയാളികൾ. പോട്സ്മോത്ത് ക്യൂൻ അലക്സാൻഡ്ര ആശുപത്രിയിലെ നഴ്സായിരുന്നു മേരി ജോൺസൺ (ജെസി). കോട്ടയം സംക്രാന്ത്രി പൂഴിക്കുന്നേൽ കുടുംബാംഗമാണ്. എഴുത്തുകാരനും പ്രഭാഷകനും അധ്യാപകനുമായ ബാബു പൂഴുക്കുന്നേലിന്റെ സഹോദരിയാണ്. ചിന്നു അജോ, കെവിൻ ജോൺസൺ എന്നിവർ മക്കളാണ്. മരുമകൻ- അജോ കുത്തമറ്റത്തിൽ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.