1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 25, 2021

സ്വന്തം ലേഖകൻ: 305 ദിവസം 43 പരിശോധനകളിൽ കോവിഡ്​ പോസിറ്റീവ്; ഒടുവിൽ നെഗറ്റീവായി റെക്കോഡിട്ട്​ ബ്രിട്ടീഷ് ​പൗരൻ. ലോകത്ത് ഏറ്റവും കൂടുതൽ നാൾ രോഗബാധ സ്​ഥിരീകരിച്ചെന്ന റെക്കോഡ്​ ഇദ്ദേഹത്തിനാണെന്നാണ്​ ഡോക്​ടർമാരുടെ അഭിപ്രായം.
വിരമിച്ച ഡ്രൈവിങ്​ ഇൻസ്​ട്രക്​ടറായ ഡേവ്​ സ്​മിത്തിനാണ്​ പത്തുമാസം രോഗബാധ സ്​ഥിരീകരിച്ചത്​.

വെസ്​റ്റേൺ ഇംഗ്ലണ്ടിലെ ബ്രിസ്​റ്റോൾ സ്വദേശിയാണ്​ ഇദ്ദേഹം. 43 തവണയാണ്​ ഇദ്ദേഹത്തെ പരിശോധനക്ക്​ വിധേയമാക്കിയത്​. എല്ലാ പരിശോധനയിലും കോവിഡ്​ പോസിറ്റീവായി. ഏഴോളം തവണ ആശുപത്രിയിലാകുകയും മരണപ്പെട്ടുവെന്ന്​ വിചാരിക്കുകയും ചെയ്​തതായി​ ഡോക്​ടർമാർ പറയുന്നു.

ഭാര്യ ലിൻഡയും ഇദ്ദേഹത്തോടൊപ്പം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു​. അദ്ദേഹം അതിജീവിക്കുമെന്ന്​ കരുതാത്ത ഒരുപാട്​ നിമിഷങ്ങളുണ്ടായി. ഒരു വർഷമായി നരക തുല്യമാണ്​ -ഭാര്യ പറയുന്നു. അദ്ദേഹത്തി​െൻറ ശരീരത്തിൽ എല്ലാ​യ്​പ്പോഴും വൈറസി​െൻറ സാന്നിധ്യമുണ്ടായിരുന്നുവെന്ന്​ ബ്രിസ്​റ്റോൾ യൂനിവേഴ്​സിറ്റിയിലെ കൺസൽട്ടൻറായ എഡ്​ മോറൻ പറയുന്നു.

നിരവധി മരുന്നുകൾ അദ്ദേഹത്തിൽ ഡോക്​ടർമാർ പരീക്ഷിച്ചിരുന്നു. അവയൊന്നും ഫലം കണ്ടില്ല. പിന്നീട്​, 305 ദിവസത്തിനുശേഷമാണ്​ അദ്ദേഹത്തി​െൻറ കോവിഡ്​ പരിശോധന ഫലം നെഗറ്റീവായത്​. റിജെനറൻ മരുന്ന്​ സ്വീകരിച്ച്​ 45 ദിവസത്തിന്​ ശേഷമാണ്​ രോഗമുക്തി നേടിയത്​. കോവിഡ്​ നെഗറ്റീവായതോടെ ഡേവും ഭാര്യയും പരസ്​പരം മദ്യസൽക്കാരം നടത്തിയാണ്​ സ​ന്തോഷം പങ്കുവെച്ചത്​.

മാർച്ച്​ 2020ലാണ്​ അദ്ദേഹത്തിന്​ ആദ്യം കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. സുഖം പ്രാപിച്ചെങ്കിലും ഇപ്പോഴും ശ്വാസതടസം അനുഭവപ്പെടുന്നുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു. കൂടാതെ ബ്രിട്ടനിൽ സഞ്ചരിച്ച്​ കൊച്ചുമകളെ ഡ്രൈവിങ് പരിശീലിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.