
സ്വന്തം ലേഖകൻ: മോര്‍ട്ട്‌ഗേജ് ലഭിക്കാന്‍ ഇനി ബാങ്കുകള്‍ നടത്തുന്ന അഫോര്‍ഡബിളിറ്റ് ടെസ്റ്റിന്റെ ആവശ്യമില്ല. ടെസ്റ്റ് നടത്തുമ്പോള്‍ മോര്‍ട്ട്‌ഗേജ് ലഭിക്കാതെ പോകുന്നത് തടയാന്‍ ഓഗസ്റ്റ് 1 മുതല്‍ പുതിയ നിയമങ്ങളിലേക്ക് ചുവടുമാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. 2014ല്‍ നിര്‍ദ്ദേശിക്കപ്പെട്ട രണ്ട് മോര്‍ട്ട്‌ഗേജ് നിര്‍ദ്ദേശങ്ങളില്‍ ഒന്നായിരുന്നു അഫോര്‍ഡബിളിറ്റി ടെസ്റ്റ്.
ജീവിതച്ചെലവുകള്‍ കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ ഈ പരിശോധനയുടെ കടുപ്പമേറുകയും ചെയ്തത് പലര്‍ക്കും മോര്‍ട്ട്‌ഗേജ് ലഭിക്കുന്നതിന് തടസം സൃഷ്ടിക്കുകയും ചെയ്യുന്നതു പരിഗണിച്ചാണ് അഫോര്‍ഡബിളിറ്റി ടെസ്റ്റ് സമ്പൂര്‍ണ്ണമായി റദ്ദാക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
ഓഗസ്റ്റ് 1 മുതല്‍ അഫോര്‍ഡബിളിറ്റി ടെസ്റ്റ് പിന്‍വലിക്കുമെന്നാണ് ബാങ്ക് സ്ഥിരീകരിച്ചിരിക്കുന്നത്. നിലവില്‍ മോര്‍ട്ട്‌ഗേജ് ലെന്‍ഡേഴ്‌സിന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നടപ്പാക്കിയിട്ടുള്ള അഫോര്‍ഡബിളിറ്റി ടെസ്റ്റിലെ നിയമങ്ങള്‍ പിന്തുടരേണ്ടതുണ്ട്.
അഫോര്‍ഡബിളിറ്റി ടെസ്റ്റ് മോര്‍ട്ട്‌ഗേജ് നല്‍കുന്നതിനെ ബാധിക്കുന്ന അവസരത്തിലാണ് ഇതുപേക്ഷിച്ച് പുതിയ നിയമങ്ങളിലേക്ക് മാറുന്നത്. നിലവില്‍ ബ്രിട്ടനിലെ ഭവനങ്ങള്‍ക്ക് ആവശ്യപ്പെടുന്ന ശരാശരി വില 368,614 പൗണ്ടാണെന്ന് റൈറ്റ്മൂവ് ഡാറ്റ വ്യക്തമാക്കുന്നു. ജൂണ്‍ മാസത്തില്‍ തുടര്‍ച്ചയായ അഞ്ചാം തവണ റെക്കോര്‍ഡ് നിരക്കിലെത്തിയ മാസമായി മാറി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല