1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2023

സ്വന്തം ലേഖകൻ:രാജ്യത്തു കുതിച്ചുകയറുന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വലിയ ആഘാതം സമ്മാനിക്കുമെന്ന് വിദഗ്ധര്‍. വര്‍ഷത്തിന്റെ അവസാനത്തോടെ വരുമാനത്തിന്റെ പകുതിയിലേറെ ഭാഗവും മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ വിഴുങ്ങുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ മാസങ്ങളില്‍ വന്‍തോതില്‍ തിരിച്ചടവുകള്‍ കുതിച്ചുയരുന്ന അവസ്ഥയാണ് ഭവനഉടമകള്‍ നേരിടുന്നത്. ഇത് അനുഭവിക്കാത്തവര്‍ക്ക് നിലവിലുള്ള ഡീലുകള്‍ അവസാനിക്കുന്നതോടെ വരും മാസങ്ങളില്‍ ഈ ഷോക്ക് ഏറ്റുവാങ്ങേണ്ടി വരുമെന്ന് കണക്കുകള്‍ വ്യക്തമാക്കി.

ഏകദേശം 4.2 മില്ല്യണ്‍ കുടുംബങ്ങള്‍ക്കാണ് അവരുടെ പ്രതിവര്‍ഷ മോര്‍ട്ട്‌ഗേജ് ചെലവുകളില്‍ 1500 പൗണ്ട് വര്‍ദ്ധനവ് നേരിടേണ്ടി വന്നിട്ടുണ്ട്. നിലവിലെ സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ റേറ്റ് ആറ് ശതമാനത്തിന് തൊട്ടുതാഴെയാണ് നില്‍ക്കുന്നത്. ശരാശരി വാര്‍ഷിക തിരിച്ചടവില്‍ 3000 പൗണ്ടോളം കൂട്ടിച്ചേര്‍ക്കുന്നതാണ് ഈ നടപടി.

എന്നാല്‍ അടുത്ത വര്‍ഷം നിരക്കുകള്‍ 8.77 ശതമാനത്തിലേക്ക് കുതിച്ചുചാട്ടം നടത്തുമെന്നാണ് മണിഫാക്ട്‌സ് ആശങ്കപ്പെടുന്നത്. ഇത് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രഖ്യാപിക്കുന്ന ബേസ് റേറ്റിന്റെ ആസ്പദമാക്കിയാണ് തീരുമാനിക്കുക. റേറ്റ് 5.75 ശതമാനത്തിലേക്ക് ഉയര്‍ന്നാല്‍ മോര്‍ട്ട്‌ഗേജ് നിരക്കുകളും ഉയരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.