1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 9, 2023

സ്വന്തം ലേഖകൻ: പുതിയതായി യുകെയിലേക്ക് എത്തിയ നൂറുകണക്കിന് നഴ്‌സുമാര്‍ അടങ്ങുന്ന മലയാളികള്‍ക്ക് ആശ്വാസകരമാകുന്ന വാര്‍ത്ത. യുകെയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്കും ഇനി മെച്ചപ്പെട്ട നിരക്കില്‍ മോര്‍ട്ട്‌ഗേജ് ലഭിക്കാനായുള്ള അവസരം ഒരുങ്ങുകയാണ്.

നിലവില്‍ അഞ്ച് വര്‍ഷം വരെ കാത്തിരുന്നെങ്കില്‍ മാത്രമാണ് സാമാന്യം ഭേദപ്പെട്ട നിരക്കിലുള്ള മോര്‍ട്ട്‌ഗേജുകള്‍ ബാങ്കുകളും, ബില്‍ഡിംഗ് സൊസൈറ്റികളും അനുവദിച്ചിരുന്നത്. എന്നാല്‍ കുടിയേറ്റക്കാര്‍, പ്രത്യേകിച്ച് മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ വന്‍തോതില്‍ യുകെയിലേക്ക് എത്തിച്ചേരുന്ന ഈ ഘട്ടത്തില്‍ മാറ്റം വരുകയാണ്.

യുകെയിലെത്തി ഒരു വര്‍ഷം തികഞ്ഞവര്‍ക്ക് മോര്‍ട്ട്‌ഗേജ് ലഭ്യമാക്കുമെന്ന സുപ്രധാന പ്രഖ്യാപനമാണ് ഒരു പ്രമുഖ ബില്‍ഡിംഗ് സൊസൈറ്റി നടത്തിയിരിക്കുന്നത്. അതായത് യുകെയില്‍ എത്തിച്ചേര്‍ന്ന് കേവലം ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്കും ഇനി ആകര്‍ഷകമായ നിരക്കില്‍ മോര്‍ട്ട്‌ഗേജ് ലഭ്യമാകുകയും, സ്വന്തമായി വീട് സ്വന്തമാക്കാന്‍ അവസരം ലഭിക്കുകയും ചെയ്യും.

സ്‌കിപ്റ്റണ്‍ ബില്‍ഡിംഗ് സൊസൈറ്റിയാണ് യുകെയിലെത്തി ഒരു വര്‍ഷം തികഞ്ഞവര്‍ക്കു മോര്‍ട്ട്‌ഗേജ് ലഭ്യമാക്കുമെന്ന പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. കുടിയേറ്റക്കാര്‍ക്കിടയില്‍, പ്രത്യേകിച്ച് വാടക വീടുകളില്‍ നിന്നും സ്വാതന്ത്ര്യം മോഹിച്ച് ഇരിക്കുന്ന സമൂഹം ഏറെ പ്രതീക്ഷയിലാണ്.

ഇതുവരെ കുടിയേറ്റക്കാര്‍ക്ക് ന്യായമായ പലിശയില്‍ മോര്‍ട്ട്‌ഗേജ് സ്വന്തമാക്കാന്‍ അഞ്ചു വര്‍ഷം വരെ കാത്തിരിക്കേണ്ടി വന്നിരുന്നു. പത്തു ശതമാനം ഡെപ്പോസിറ്റ് നല്‍കി വീടു സ്വന്തമാക്കാനാണ് ഈ നീണ്ട കാത്തിരിപ്പ്. നിലവില്‍ ഒരു ബാങ്ക് മാത്രമാണ് രാജ്യത്തെ താമസം രണ്ടു വര്‍ഷം കഴിഞ്ഞവര്‍ക്ക് മോര്‍ട്ട്‌ഗേജ് ലഭ്യമാക്കിയിരുന്നത്.

ആയിരക്കണക്കിന് നഴ്‌സുമാര്‍ അടക്കമുള്ളവര്‍ യുകെയിലേക്ക് എത്തിയ ഈ അവസരത്തില്‍ ഏറെ പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനമാണിത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന നിരക്ക് തുടര്‍ച്ചയായി വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകളും കുത്തനെ ഉയര്‍ന്നിരുന്നു. ലാഭകരമായ പല ഡീലുകളും ബാങ്കുകളും, ബില്‍ഡിംഗ് സൊസൈറ്റികളും പിന്‍വലിക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.