
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ ആശുപത്രികളിലേക്ക് കൊവിഡ് രോഗികളുടെ ഒഴുക്ക് അനിയന്ത്രിതമായി തുടരുന്നു; കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായതോടെ എസെക്സിലെ എൻ എച്ച് എസ് ആശുപത്രിയിൽ അടിയന്തിര സാഹചര്യം പ്രഖ്യാപിച്ചു. കിടക്കകളുടേയും മറ്റ് ചികിത്സാ സൌകര്യങ്ങളുടേയും വർദ്ധിച്ചു വരുന്ന ആവശ്യം ആശുപത്രികളുടെ മേൽ കടുത്ത സമ്മർദ്ദം ചെലുത്തുകയാണെന്ന് എസെക്സ് റീസൈലൻസ് ഫോറം (ഇആർഎഫ്) പറഞ്ഞു.
ചൊവ്വാഴ്ച മിഡ് ആൻഡ് സൗത്ത് എസെക്സ് എൻഎച്ച്എസ് ട്രസ്റ്റ് അതിന്റെ മൂന്ന് ആശുപത്രികളിലും അടിയന്തിര ജാഗ്രത പ്രഖ്യാപിച്ചു. എസെക്സ് മേഖല മുഴുവനായും ടിയർ 4 നിയന്ത്രണത്തിലാണ്. ഒപ്പം തെക്കൻ ഇംഗ്ലണ്ടിലെ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള പ്രദേശങ്ങളിൽ നിന്നുള്ള സമ്മർദ്ദവും ഈ ആശുപത്രികൾ നേരിടുന്നുണ്ട്.
ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനക്കയും സംയുക്തമായി വികസിപ്പിച്ച കോവിഡ് വാക്‌സിന് യുകെ അംഗീകാരം നല്‍കി. വിതരണം ഉടന്‍ തുടങ്ങുമെന്നാണ് സൂചന. മെഡിസന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
ഓക്‌സ്ഫഡ് വാക്‌സിന് അനുമതി നല്‍കുന്ന ആദ്യ രാജ്യമാണ് യു.കെ. ഫൈസര്‍ വാക്‌സിന് യു.കെ നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു. ബ്രിട്ടനിൽ വ്യാപിക്കുന്ന പുതിയ വകഭേദത്തിനെതിരേയും ഓക്സ്ഫഡ് വാക്സിൻ ഫലപ്രദമാണെന്നാണ് റിപ്പോർട്ട്.
ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്ര സെനീകയും ചേർന്ന വികസിപ്പിച്ച കോവിഡ് വാക്സിൻ സിറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയിൽ ഉത്‌പാദിപ്പിക്കുന്നത്. ബ്രിട്ടനിലും ബ്രസീലിലും ഇന്ത്യയിലും നടത്തിയ ക്ലിനിക്കൽ പഠനറിപ്പോർട്ടുകളനുസരിച്ച് കോവിഷീൽഡ് വാക്സിൻ ഏറെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. യു.കെ അനുമതി നല്‍കിയതോടെ ഇന്ത്യയും വാക്‌സിന് ഉടന്‍ അനുമതി നല്‍കുമെന്നാണ് കരുതുന്നത്. വാക്‌സിന്‍ വിതരണത്തിനുള്ള എല്ലാ നടപടി ക്രമങ്ങളും സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല