1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 7, 2022
Representative Image

സ്വന്തം ലേഖകൻ: വിദ്യാര്‍ത്ഥി വീസയില്‍ യുകെയില്‍ എത്തിയ മലയാളി ദമ്പതികളുടെ നവജാത ശിശുവിന് കേറ്ററിംഗ് മലയാളികള്‍ കണ്ണീരോടെ വിട നല്‍കി. ബിനോയി-ഡയാന ദമ്പതികളുടെ കുഞ്ഞാണ് യാത്രയായത്. ഇക്കഴിഞ്ഞ 23 തിയതി കേറ്ററിംഗ് ജനറല്‍ ആശുപത്രിയില്‍ പിറന്ന പെണ്‍കുഞ്ഞിന് വൈകാതെ തന്നെ രോഗബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക ആയിരുന്നു.

തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ലെസ്റ്റര്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും ഫലം കണ്ടില്ല . അങ്ങനെ 13ദിവസത്തിന് ശേഷം അസ്ട്രൈഡ് എന്ന ആ കുരുന്നു ദൈവ സന്നിധിയിലേക്ക് യാത്രയായി. ഇരുവര്‍ക്കും എല്ലാ പിന്തുണയുമായി കേറ്ററിംഗ് മലയാളി സമൂഹം ഒപ്പമുണ്ടായിരുന്നു.

കുഞ്ഞിന്റെ മരണമറിഞ്ഞ നിമിഷം മുതല്‍ ഇന്നലെ ഉച്ചക്ക് നടന്ന സംസ്‌കാര കര്‍മ്മങ്ങള്‍ക്ക് ശേഷവും മലയാളി സമൂഹം എല്ലാ പിന്തുണയുമായി കൂടെ നിന്നു. മരണത്തിന്റെയും ഉദ്ധാനത്തിന്റെയും ഇടയിലുള്ള യാത്ര ആസ്ട്രിഡ് വളരെ വേഗം സഞ്ചരിച്ചു തീര്‍ത്തെന്ന ഓര്‍മ്മപ്പെടുത്തല്‍ വൈദികര്‍പങ്കുവച്ചു.

നോര്‍ത്താംപ്ടണ്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളായി എത്തിയ കുടുംബം കോര്‍ബിനില്‍ താമസമാക്കിയതിനാല്‍ കേറ്ററിങ്ങില്‍ അധികം പേര്‍ക്കും ഇവരെ അറിയുമായിരുന്നില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.