1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 20, 2022

സ്വന്തം ലേഖകൻ: ജോലിക്കാരുടെ പേ ഓഫര്‍ അടുത്ത ആഴ്ച പ്രഖ്യാപിക്കും. പണപ്പെരുപ്പത്തിന് ആനുപാതികമല്ലെങ്കില്‍ സമരത്തിനിറങ്ങും എന്നാണു യൂണിയന്റെ തീരുമാനം . എന്നാല്‍ പണപ്പെരുപ്പത്തിന് ആനുപാതികമായി ശമ്പള വര്‍ദ്ധന നല്‍കിയില്ലെങ്കില്‍ ആശുപത്രികളെ സമരത്തില്‍ മുക്കുമെന്ന് യുണീഷന്‍ ഭീഷണി മുഴക്കിയിരിക്കുന്നത്.

ശമ്പള വര്‍ദ്ധനവിന്റെ പേരിലുള്ള തര്‍ക്കങ്ങള്‍ ബ്രിട്ടനില്‍ കൊടുമ്പിരി കൊള്ളുന്നതിനിടെയാണ് സമരമുഖത്തേക്ക് നീങ്ങി എന്‍എച്ച്എസ് ജീവനക്കാരും, അധ്യാപകരും. സേവനത്തിന്റെ പേരില്‍ സര്‍ക്കാര്‍ പിഴിഞ്ഞെടുത്തിട്ടും ശമ്പളം കൂട്ടുന്ന കാര്യത്തില്‍ ‘കൈയടിച്ച്’ ഒതുക്കുന്ന ഘട്ടത്തിലാണ് സമരമെന്ന ഭീഷണിയിലേക്ക് ഈ വിഭാഗങ്ങള്‍ നീങ്ങുന്നത്.

5 ലക്ഷം ഹെല്‍ത്ത് സര്‍വീസ് സ്റ്റാഫ് സമരനടപടികളെ കുറിച്ച് ആലോചിക്കുന്നുണ്ട്. നഴ്‌സുമാരും, ഡോക്ടര്‍മാരും ബാലറ്റിനിട്ട് വിഷയത്തില്‍ തീരുമാനമെടുക്കുമ്പോള്‍ സര്‍ക്കാരിന്റെ പ്രതികരണം നിര്‍ണായകമാണ്. ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ സമരത്തിന് ഇറങ്ങുന്ന വിഷയത്തില്‍ അഭിപ്രായം തേടി തങ്ങളുടെ 450,000 അംഗങ്ങള്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്താന്‍ ഒരുങ്ങുകയാണെന്ന് നാഷണല്‍ എഡ്യുക്കേഷന്‍ യൂണിയന്‍ പറഞ്ഞു.

ഈ വര്‍ഷം ആദ്യം മുന്നോട്ട് വെച്ച 3 ശതമാനത്തിന് മുകളിലുള്ള വര്‍ദ്ധന ഓഫര്‍ ചെയ്യാന്‍ എഡ്യുക്കേഷന്‍ സെക്രട്ടറി നാദിം സവാഹി തയ്യാറായില്ലെങ്കില്‍ നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് എന്‍ഇയു ജോയിന്റ് ജനറല്‍ സെക്രട്ടറി കെവിന്‍ കോര്‍ട്‌നി പറഞ്ഞു.
റെയില്‍ സമരം പ്രഖ്യാപിച്ചതിന് പിന്നാലെ അധ്യാപകരും, ബിന്‍മെന്നും, പോസ്റ്റീസും ഇതേ ആവശ്യത്തില്‍ സമരപാതയിലാണെന്ന് പ്രഖ്യാപിച്ചതോടെ 1970-കള്‍ക്ക് ശേഷം കാണാത്ത പ്രതിഷേധങ്ങള്‍ക്കാണ് വഴിതുറക്കുന്നത്.

നാളെ മുതല്‍ ആര്‍എംടി യൂണിയന്‍ റെയില്‍വെ സമരത്തിന് നേതൃത്വം നല്‍കുമ്പോള്‍ ലക്ഷക്കണക്കിന് പേരാണ് ബുദ്ധിമുട്ട് നേരിടുക. ഇതിന് പുറമെ വ്യാഴം, ശനി ദിവസങ്ങളിലും പണിമുടക്ക് തുടരും. ദിവസേന ഏഴ് മണിക്കൂര്‍ ജോലി ചെയ്യാനും, ഞായറാഴ്ച അവധിയെടുക്കാനും കഴിയണമെന്നാണ് ആര്‍എംടിയുടെ നിലപാട്. ജിസിഎസ്ഇ, എ-ലെവല്‍ പരീക്ഷകള്‍ നടക്കാന്‍ ഇരിക്കവെ സമരത്തിന് ഇറങ്ങുന്നത് കൗമാരക്കാര്‍ക്കും, രക്ഷിതാക്കള്‍ക്കും ആശങ്കയുടെ ദിനങ്ങളാണ് സമ്മാനിക്കുന്നത്. ഹോസ്പിറ്റാലിറ്റി മേഖലയും ഇതിന്റെ പ്രത്യാഘാതം നേരിടണം.

ടീച്ചിംഗ് യൂണിയനുകളായ എന്‍എഎസ്‌യുഡബ്യുടി, എന്‍ഇയു എന്നിവര്‍ വമ്പന്‍ ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് സമരത്തിന് ഇറങ്ങാന്‍ അംഗങ്ങള്‍ക്കിടയില്‍ വോട്ട് തേടുകയാണ്. ഹെല്‍ത്ത്‌കെയര്‍ യൂണിയനുകളായ യുണീഷന്‍, ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍, റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് എന്നിവരുടെ സമരനടപടികളെ കുറിച്ച് ആലോചിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.