1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2022

സ്വന്തം ലേഖകൻ: യുകെയിൽ എൻഎച്ച്എസ് വെയിറ്റിംഗ് ലിസ്റ്റ് റെക്കോർഡ് ഉയരത്തിലേക്ക്. കോവിഡും ജീവനക്കാരുടെ കുറവും മൂലം എന്‍എച്ച്എസ് ഉപേക്ഷിച്ച് സ്വകാര്യ ചികിത്സ തേടിയത് 2 മില്യൺ രോഗികൾ. കോവിഡ് കാലഘട്ടത്തില്‍ ജനങ്ങള്‍ സൗജന്യ ഹെല്‍ത്ത്‌കെയറിനായി കാത്തിരിക്കാന്‍ തയാറല്ലെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പബ്ലിക് പോളിസി റിസേര്‍ച്ച് തിങ്ക്ടാങ്ക് തിങ്ക്ടാങ്ക് മുന്നറിയിപ്പു നല്‍കുന്നു.

കോവിഡ് മഹാമാരിക്കിടെ ലക്ഷക്കണക്കിന് മുതിര്‍ന്ന വ്യക്തികള്‍ സ്വകാര്യ ഹെല്‍ത്ത്‌കെയര്‍ സേവനങ്ങള്‍ തേടിപ്പോയെന്നാണ് റിപ്പോര്‍ട്ട്. എന്‍എച്ച്എസ് സേവനം ലഭിക്കാനുള്ള ബുദ്ധിമുട്ട് മൂലമാണ് ആളുകള്‍ സ്വകാര്യ ചികിത്സ തേടിപ്പോയതെന്ന് തിങ്ക്ടാങ്ക് വ്യക്തമാക്കി.

16 മില്ല്യണ്‍ ജനങ്ങള്‍ക്കാണ് ഹെല്‍ത്ത് സര്‍വീസ് അപ്പോയിന്റ്‌മെന്റുകള്‍ നേടാന്‍ ബുദ്ധിമുട്ടിയതെന്ന് തിങ്ക്ടാങ്ക് സര്‍വെ പറയുന്നു. 3500 മുതിര്‍ന്നവരില്‍ നടത്തിയ സര്‍വ്വെയിലാണ് എട്ടില്‍ ഒരാള്‍ വീതം സ്വകാര്യ ചികിത്സ തേടിയെന്നാണ് കണ്ടെത്തിയത്. 2 മില്ല്യണ്‍ മുതിര്‍ന്നവര്‍ക്ക് തുല്യമാണിത്.

മഹാമാരി മൂലം കാത്തിരിപ്പ് സമയം കുതിച്ചുയര്‍ന്നതാണ് ഈ ചുവടുമാറ്റത്തിന് വഴിയൊരുക്കിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2 ടിയര്‍ ഹെല്‍ത്ത് സിസ്റ്റം കൈവിട്ട് പ്രൈവറ്റ് ഇന്‍ഷുറന്‍സിനും, ഹെല്‍ത്ത് ടൂറിസം, ഡയറക്ട് പേയ്‌മെന്റിലും, വെയ്റ്റിംഗ് ലിസ്റ്റ് ഫാസ്റ്റ് പാസ് എന്നിവയിലേക്ക് വഴിതുറക്കാനാണ് യുകെ ഒരുങ്ങുന്നതെന്ന് തിങ്ക്ടാങ്ക് മുന്നറിയിപ്പ് നല്‍കുന്നു.

ഇതോടെ മറ്റ് ലക്ഷക്കണക്കിന് പേരാണ് ചികിത്സയ്ക്കായി കാത്തിരിക്കുകയോ, നിശബ്ദമാക്കപ്പെടുകയോ ചെയ്തിരിക്കുന്നത്. ഇടുപ്പ്, മുട്ട് മാറ്റിവെയ്ക്കലുകള്‍ ഉള്‍പ്പെടെയുള്ള പതിവ് ചികിത്സകള്‍ക്കായി ഇംഗ്ലണ്ടില്‍ 6.1 മില്ല്യണ്‍ പേര്‍ കാത്തിരിക്കുന്നുണ്ടെന്നാണ് കണക്ക്.

കാത്തിരിപ്പ് റെക്കോര്‍ഡ് ഉയരത്തില്‍ നില്‍ക്കുന്ന ഘട്ടത്തില്‍ ഇത് ഇനിയും ഉയരുമെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്. 2024 മാര്‍ച്ചില്‍ 10.7 മില്ല്യണായി ഇത് വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്. എന്‍എച്ച്എസ് ബാക്ക്‌ലോഗ് ക്ലിയര്‍ ചെയ്യാനുള്ള പദ്ധതികള്‍ക്ക് ഹെല്‍ത്ത് സെക്രട്ടറി തുടക്കം കുറിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.