1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 9, 2021

സ്വന്തം ലേഖകൻ: യുകെയിൽ ഒമിക്രോൺ വ്യാപനത്തെ നേരിടാൻ ബോറിസ് ജോൺസൺ പ്ലാൻ ബി നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഇതോടെ വർക്ക് ഫ്രം ഹോം, വലിയ വേദികളിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ നിർബന്ധം, മാസ്ക് മാൻഡേറ്റ് പുതുക്കൽ എന്നിവ വീണ്ടും പ്രാബല്യത്തിൽ വരികയാണ്. നിലവിൽ പൊതുഗതാഗതത്തിലും ഷോപ്പുകളിലും നിർബന്ധമാക്കിയ കോവിഡ് പെരുമാറ്റച്ചട്ടം പൊതു ഇടങ്ങളിലും വ്യാപിപ്പിക്കും.

വെള്ളിയാഴ്ച മുതൽ സിനിമാ ശാലകൾ, തിയേറ്ററുകൾ, ആരാധനാലയങ്ങൾ എന്നിവയുൾപ്പെടെ ഇൻഡോർ പൊതുവേദികളിൽ മാസ്ക് നിർബന്ധമാന്. എന്നാൽ പബ്ബുകളിലും റെസ്റ്റോറന്റുകളിലും ഇത് ആവശ്യമില്ല. അതേസമയം സാധ്യമാകുന്നിടത്തോളം വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള മാർഗ്ഗനിർദ്ദേശം തിങ്കളാഴ്ച മുതൽ നടപ്പിലാക്കും. രണ്ട് വാക്‌സിനുകളോ നെഗറ്റീവ് ലാറ്ററൽ ഫ്ലോ ടെസ്റ്റോ നടത്തിയോ ലഭിക്കാവുന്ന എൻഎച്ച്എസ് കോവിഡ് പാസ് ഡിസംബർ 15 മുതൽ നിശാക്ലബ്ബുകളിലേക്കും മറ്റ് വലിയ വേദികളിലേക്കും പ്രവേശിക്കുന്നതിനുള്ള മാനദണ്ഡമാകും.

പുതിയ വകഭേദം ഡെൽറ്റയേക്കാൾ വളരെ വേഗത്തിൽ വ്യാപിക്കുന്നതായും രണ്ടോ മൂന്നോ ദിവസം കൊണ്ട് ഒമിക്രോൺ കേസുകൾ ഇരട്ടിയാകുന്നുണ്ടെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. നിയമങ്ങൾ ശക്തിപ്പെടുത്തിയതിനാൽ ഒമിക്രോണിന്റെ വ്യാപനം ഒരു പരിധിവരെ തടയാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്മസ് പാർട്ടികളും നേറ്റിവിറ്റികളും മുന്നോട്ട് പോകാമെന്ന് ജോൺസൺ പറഞ്ഞു. എന്നാൽ ജാഗ്രത പാലിക്കാനും ബൂസ്റ്റർ ജാബുകൾ നേടാനും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. പുതിയ വേരിയന്റായ ഒമിക്രോണിനെക്കുറിച്ച് ഇനിയും കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ചിത്രം മെച്ചപ്പെടുമെന്നും എന്നാല്‍ ഇത് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവിന് കാരണമായേക്കാമെന്നും അതിനാല്‍ മരണങ്ങളില്‍ ദുഃഖമുണ്ടെന്നും ബോറിസ് കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.