1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 27, 2022

സ്വന്തം ലേഖകൻ: യുകെയിൽ ശമ്പളവർദ്ധനവ് ആവശ്യപ്പെട്ട് ബാരിസ്റ്റർമാരും ഇന്ന് മുതൽ സമരത്തിലേക്ക്. തിങ്കളാഴ്ച ഇംഗ്ലണ്ടിലെയും വെയിൽസിലെയും കോടതികളിൽ നിന്ന് ബാരിസ്റ്റർമാർ പണിമുടക്കും. സമരസമയത്ത്, പുതിയ കേസുകൾ സ്വീകരിക്കുകയോ സഹപ്രവർത്തകരുടെ ജോലി ഏറ്റെടുക്കുകയോ ചെയ്യില്ല.

ക്രിമിനൽ ബാർ അസോസിയേഷൻ (സി‌ബി‌എ) ഒരു ബാലറ്റിൽ വോട്ട് ചെയ്ത 2,000-ത്തിലധികം അംഗങ്ങളിൽ 81.5% പേരും നടപടിയെ പിന്തുണച്ചതായി പറഞ്ഞു. അതേസമയം സമരങ്ങൾ ഖേദകരമാണെന്നും ഇരകൾക്കുള്ള നീതി വൈകിപ്പിക്കുകയേയുള്ളൂവെന്നും ജസ്റ്റിസ് സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു.

സമരത്തിന്റെ ആദ്യ ദിവസം പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ, നിർദ്ദിഷ്ട 15% ശമ്പള വർദ്ധനവ് അംഗീകരിക്കാൻ ബാരിസ്റ്റർമാരോട് റാബ് അഭ്യർത്ഥിച്ചു. എന്നാൽ, ബാക്ക്‌ലോക്ക് ചെയ്ത കേസുകൾക്ക് ഇത് ബാധകമല്ലാത്തതിനാൽ ശമ്പള വർദ്ധനവ് ഉടനടി പ്രാബല്യത്തിൽ വരില്ലെന്ന് ഇംഗ്ലണ്ടിലെയും വെയിൽസിലെയും ബാരിസ്റ്റർമാരെ പ്രതിനിധീകരിക്കുന്ന സിബിഎയുടെ വക്താവ് പറഞ്ഞു.

റെക്കോർഡ് ബാക്ക്‌ലോഗാണ് കേസുകളുടെ കാര്യത്തിൽ നിലവിലുള്ളത്. ഇത് പരിഹരിക്കാൻ തന്നെ മാസങ്ങൾ വേണ്ടിവരുമെന്നാണ് ബാരിസ്റ്റർമാർ പറയുന്നത്. അതിനാൽ വർദ്ധനവ് മുൻകാല പ്രാബല്യത്തോടെ തന്നെയാകണമെന്നാണ് സംഘടനയുടെ ആവശ്യം.

അതിനിടെ ഇരട്ട അക്ക ശമ്പള വര്‍ദ്ധന നല്‍കിയില്ലെങ്കില്‍ സമരത്തിന് ഇറങ്ങുമെന്നു നഴ്‌സുമാരും, ഡോക്ടര്‍മാരും, അധ്യാപകരും. എന്നാല്‍ പബ്ലിക് സെക്ടര്‍ മേഖലയിലുള്ളവര്‍ക്ക് ഏകദേശം 3 ശതമാനത്തിന്റെ അടുത്ത് വര്‍ദ്ധന പ്രതീക്ഷിച്ചാല്‍ മതിയെന്നാണ് ട്രഷറി വ്യക്തമാക്കുന്നത്.

പണപ്പെരുപ്പത്തിന് ഊര്‍ജ്ജം പകരുന്ന നടപടികള്‍ ഒഴിവാക്കേണ്ടതിനാല്‍ ശമ്പള വര്‍ദ്ധനവില്‍ നിയന്ത്രണം ഉണ്ടാകുമെന്ന കാര്യത്തില്‍ ആളുകള്‍ക്ക് യാഥാര്‍ത്ഥ്യ ബോധം വേണമെന്ന് ജി7 സമ്മേളനത്തിനെത്തിയ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കി. ജോലിക്കാര്‍ക്ക് വമ്പന്‍ ശമ്പള വര്‍ദ്ധന നല്‍കുന്നത് കൊണ്ട് യാതൊരു കാര്യവുമില്ലെന്ന് ബോറിസ് പറയുന്നു.ശമ്പളത്തില്‍ അധിക വര്‍ദ്ധന നല്‍കിയാല്‍ വില വീണ്ടും ഉയരുന്നതില്‍ കലാശിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്.

നഴ്‌സുമാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും, അധ്യാപകര്‍ക്കും 3% ശമ്പള വര്‍ദ്ധനവ് മാത്രമാണോ പ്രതീക്ഷിക്കേണ്ടതെന്നാണ് ഐടിവി ന്യൂസില്‍ ചോദ്യമുണ്ടായത്. ‘സമ്പദ് വ്യവസ്ഥയില്‍ പണപ്പെരുപ്പത്തിന്റെ സമ്മര്‍ദം നിലനില്‍ക്കുമ്പോള്‍ ശമ്പള വര്‍ദ്ധന കൊണ്ട് കാര്യമില്ല, ഇത് വിലക്കയറ്റത്തിന് കാരണമാകുകയും, ഗുണം നഷ്ടമാക്കുകയും ചെയ്യും’, ബോറിസ് വിശദമാക്കി.

നിലവില്‍ ബ്രിട്ടനില്‍ പണപ്പെരുപ്പം 40 വര്‍ഷത്തിനിടെ ഉയര്‍ന്ന തോതിലാണ്. ഒക്ടോബറില്‍ ഇത് 11 ശതമാനം കടക്കുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ്. നഴ്‌സുമാരും, അധ്യാപകരും, പോലീസ്, സായുധ സേനകളും ഉള്‍പ്പെടുന്ന 5.7 മില്ല്യണ്‍ ജോലിക്കാര്‍ക്കുള്ള വര്‍ദ്ധനവ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അതാത് പേ റിവ്യൂ ബോഡികള്‍ ഈ വരുന്ന ആഴ്ചകളില്‍ സമര്‍പ്പിക്കും.

നഴ്‌സുമാരെയും, അധ്യാപകരെയും പ്രതിനിധീകരിക്കുന്ന യൂണിയനുകള്‍ 12 ശതമാനത്തില്‍ കൂടിയ വര്‍ദ്ധനവ് ആവശ്യപ്പെടുമ്പോള്‍, ജൂനിയര്‍ ഡോക്ടര്‍മാര്‍ 22 ശതമാനം വര്‍ദ്ധനവാണ് ചോദിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.