1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2021

സ്വന്തം ലേഖകൻ: യുകെയിൽ യാത്രക്കാർക്ക് പിസിആർ ടെസ്റ്റുകൾക്ക് പകരം വാക്സിൻ പാസ്പോർട്ട് ഏർപ്പെടുത്താൻ നീക്കം. ഇതോടെ രണ്ട് ഡോസ് വാക്സിൻ എടുത്തിട്ടുള്ള അന്തരാഷ്ട്ര യാത്രക്കാർക്ക് യുകെയിലേക്ക് മടങ്ങുമ്പോൾ പിസിആർ കോവിഡ് ടെസ്റ്റുകൾ നടത്തേണ്ടി വരില്ല. ഇത് സംബന്ധിച്ച തീരുമാനം സർക്കാർ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്.

അടുത്ത മാസത്തെ അർദ്ധകാല അവധിക്ക് മുമ്പ് ഗ്രീൻ, ആംബർ ലിസ്റ്റ് രാജ്യങ്ങളിൽ നിന്നെത്തുന്ന 2 ഡോസ് വാക്സിൻ സ്വീകരിച്ച യാത്രക്കാർക്കാണ് ചിലവേറിയ പിസിആർ ടെസ്റ്റുകൾ ആവശ്യമില്ലാത്തത്. ദശലക്ഷക്കണക്കിന് അവധിക്കാല യാത്രക്കാർക്കും കോവിഡ് മൂലം പ്രതിസന്ധിയിലായ യാത്രാ വ്യവസായത്തിനും വലിയ പ്രോത്സാഹനം നൽകുന്ന തീരുമാനമായിരിക്കും ഇതെന്ന് ട്രാവൽ മേഖലയിൽ നിന്നുള്ള വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

ഗ്രീൻ, ആംബർ രാജ്യങ്ങളിൽ നിന്ന് ബ്രിട്ടനിലേക്ക് പോകുന്നതിനുമുമ്പ് യാത്രക്കാർക്ക് കോവിഡ് ടെസ്റ്റുകൾ ആവശ്യമില്ല. അതേസമയം വന്നതിന് ശേഷം രണ്ടാം ദിവസം എടുക്കേണ്ട ചിലവേറിയ പിസിആർ റെസ്റ്റുകൾക്ക് പകരം വിലകുറഞ്ഞ ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ മതിയാകും.പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ചാൻസലർ റിഷി സുനക്, ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ്, ക്യാബിനറ്റ് ഓഫീസ് മന്ത്രി മൈക്കൽ ഗോവ് എന്നിവരുൾപ്പെട്ട കോവിഡ്-ഒ കമ്മിറ്റി ഈ ആഴ്ച ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.