സ്വന്തം ലേഖകൻ: യുകെ കെന്‍റിലെ മെയ്ഡ്സ്റ്റോണിൽ കായംകുളം സ്വദേശി അന്തരിച്ചു. കായംകുളം ഇല്ലിപ്പാക്കുളം ചാതവന ഫിലിപ്പ് സി രാജനാണ് (42 ) ഇന്ന് രാവിലെ അന്തരിച്ചത്. അസുഖബാധിതനായി മെയ്ഡ്സ്റ്റോൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ രാത്രിയോടെ ഹൃദയാഘതമുണ്ടായി. ഇന്ന് രാവിലെയാണ് മരിച്ചത്. ഭാര്യ ടെറി മെയ്ഡ്സ്റ്റോൺ ഹോസ്പിറ്റലിൽ ഫിസിയോളജിസ്റ്റ് ആണ്. മക്കൾ മാത്യു, സാറ. ഫിലിപ്പ് സി രാജൻ കാന്റർബറി മാർത്തോമാ പള്ളി ഇടവകാംഗമാണ്. സംസ്കാരം പിന്നീട്.
കെന്‍റിലെ മലയാളികൾക്ക് ഇടയിൽ ഏറെ സുപരിചിതനായിരുന്ന ഫിലിപ്പ് സി രാജന്റെ അകാല വേർപാടിൽ ഏറെ ദുഖിതരാണ് ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല