1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 14, 2023

സ്വന്തം ലേഖകൻ: യുകെയില്‍ അവശ്യ വസ്തുക്കളുടെ വില കാല്‍ശതമാനം കുതിച്ചുയര്‍ന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മുട്ടയുടെ വില കാല്‍ശതമാനത്തോളം ഉയര്‍ന്നതായാണ് കണക്ക്. ഇതോടെ കുടുംബങ്ങള്‍ക്ക് ജീവിച്ചുപോകാന്‍ കൂടുതല്‍ തുക വേണ്ടിവരുന്ന നിലയിലാണ് കാര്യങ്ങള്‍.

12 എണ്ണത്തിന്റെ പാക്കറ്റ് ഹോള്‍സെയില്‍ വില 2020 അവസാനത്തില്‍ 79 പെന്‍സായിരുന്നത് കഴിഞ്ഞ വര്‍ഷം അവസാനത്തോടെ 98 പെന്‍സിലേക്ക് എത്തി. ഇതോടെ 24% നിരക്ക് വര്‍ദ്ധനവാണ് ജനപ്രിയ ഭക്ഷ്യവസ്തുവിന് നേരിട്ടത്.

30 മില്ല്യണ്‍ മുട്ട ഉത്പാദനം കുറഞ്ഞതോടെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ക്ഷാമവും നേരിട്ടതായി ലേബര്‍ നടത്തിയ പരിശോധന വ്യക്തമാക്കി. കുടുംബങ്ങള്‍ കൂടുതല്‍ തുക ചെലവഴിക്കേണ്ട അവസ്ഥയാണ് ടോറികള്‍ സൃഷ്ടിച്ചതെന്ന് ഷാഡോ എന്‍വയോണ്‍മെന്റ് സെക്രട്ടറി ജിം മക്‌മോഹന്‍ പറഞ്ഞു.

ടോറികള്‍ സൃഷ്ടിച്ച ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ ബ്രിട്ടനിലെ പൊതുജനങ്ങളും, ഭക്ഷ്യ ഉത്പാദകരും ബുദ്ധിമുട്ട് അനുഭവിക്കുന്നതായി ലേബര്‍ ആരോപിച്ചു. ഈ ഘട്ടത്തിലും എന്‍വയോണ്‍മെന്റ് സെക്രട്ടറി തെരേസ കോഫെ തല മണ്ണില്‍ പൂഴ്ത്തിയിരിക്കുകയാണെന്ന് മക്‌മോഹന്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.