1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 8, 2023

സ്വന്തം ലേഖകൻ: യുകെയിൽ പിആർ നിയമങ്ങൾ കർശനമാക്കുവാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഒരുങ്ങുന്നതായി വന്ന മാധ്യമ റിപ്പോർട്ടുകളിൽ ആശങ്ക വേണ്ടെന്ന സൂചനകൾ പുറത്ത് വന്നു. ഇംഗ്ലീഷ് മാധ്യമമായ ‘ഡെയിലി മെയിൽ’ ആണ് ഇതു സംബന്ധിച്ച വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്.

എന്നാൽ വാർത്ത വന്നു ഒരാഴ്ച കഴിഞ്ഞിട്ടും ഇതിന്റെ ആധികാരികത സംബന്ധിച്ച സ്ഥീരികരണം ഉണ്ടായിട്ടില്ല. യുകെയിൽ എത്തുന്നവർക്ക് അഞ്ചു വർഷം കൊണ്ടു അപേക്ഷിക്കാൻ കഴിയുമായിരുന്ന ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ (ഐഎൽആർ) എട്ടു വർഷത്തിന് ശേഷം മാത്രമേ അപേക്ഷിക്കാൻ കഴിയൂ എന്നത് ഉൾപ്പടെയുള്ള നിയമങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിരുന്നത്.

എന്നാൽ ഇത്തരം വാർത്തകളിൽ ആശങ്കാകുലർ ആകേണ്ടതില്ലെന്നാണ് യുകെയുടെ മുൻകാല അനുഭവങ്ങൾ നൽകുന്ന സൂചനകൾ. പി ആർ നിയമങ്ങൾ കർശനമാക്കുന്ന കാര്യത്തിൽ സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് വാസ്തവം. അത്തരത്തിലുള്ള ചര്‍ച്ച നടക്കുന്നുണ്ട്. മറ്റ് പല യൂറോപ്യന്‍ രാജ്യങ്ങളെയും പോലെ പിആര്‍ കാലാവധി അഞ്ച് വര്‍ഷത്തില്‍ നിന്നും എട്ട് വര്‍ഷമാക്കി ഉയര്‍ത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

എന്നാൽ ഇത് 2021 ൽ സർക്കാർ പുറപ്പെടുവിച്ച സര്‍ക്കുലറിലെ ഭേദഗതി നിർദേശങ്ങളിൽ ഉൾപ്പെട്ടിരുന്നു.ഇതുമായി ബന്ധപ്പെട്ട കണ്‍സള്‍ട്ടേഷന്‍ കഴിഞ്ഞ വർഷം മാര്‍ച്ചില്‍ അവസാനിച്ചു. ഈ സാഹചര്യത്തിലാണ് നിലവിലെ പ്രചരണമെന്നാണ് വിലയിരുത്തൽ. കണ്‍സള്‍ട്ടേഷനിലെ പ്രതികരണങ്ങള്‍ സര്‍ക്കാര്‍ ഇപ്പോൾ വിലയിരുത്തി കൊണ്ടിരിക്കുകയാണ്.

കുടിയേറ്റം ഒരു പ്രധാന രാഷ്ട്രീയ വിഷയമായി മാറിയിരിക്കുന്ന സാഹചര്യം കൂടിയാണ് ഇപ്പോൾ. കാലാവധി 8 വര്‍ഷമായി വര്‍ധിപ്പിച്ചാല്‍ അത് പൗരത്വത്തിനായി ബ്രിട്ടനില്‍ എത്തുന്നവരുടെ എണ്ണം കുറയ്ക്കാന്‍ ഇടയാക്കിയേക്കുമെന്ന അഭിപ്രായം ശക്തമാണ്. അതേസമയം നിയമങ്ങൾ നടപ്പിലായാൽ ഇപ്പോള്‍ ബ്രിട്ടനില്‍ താമസിക്കുന്ന പലരേയും പ്രതികൂലമായി ബാധിക്കും.

തൊഴില്‍ വിപണിയിലെ ക്ഷാമം ബ്രിട്ടനെ വലയ്ക്കുന്ന സാഹചര്യത്തില്‍ കുടിയേറ്റക്കാർ കുറയുന്ന കാര്യം ചിന്തിക്കാന്‍ പോലുമാവില്ലന്ന് വാദിക്കുന്നവരും ഉണ്ട്. അതിനാൽ തന്നെ നിയമപരിഷ്കരണത്തിന് സാധ്യതയില്ലെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.