
സ്വന്തം ലേഖകൻ: ക്രിസ്മസ് തലേന്നു സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അരികിലേക്കു പോകാന്‍ ആഗ്രഹിക്കുന്നവർ ഇംഗ്ലണ്ടിലെ ട്രെയിൻ യാത്രകൾ ഉപേക്ഷിക്കേണ്ടി വരും. റയിൽവേ ജീവനക്കാരുടെ ആര്‍എംടി യൂണിയന്‍ നടത്തുന്ന റയില്‍ സമരങ്ങള്‍ മൂലം ക്രിസ്മസ് തലേന്നു രാവിലെ 8 മുതല്‍ തന്നെ ട്രെയിനുകള്‍ ഓട്ടം നിര്‍ത്തുമെന്നു മുന്നറിയിപ്പ് വന്നതോടെയാണു യാത്രകൾ ഉപേക്ഷിക്കേണ്ടി വരിക.
ഇതോടെ ക്രിസ്മസ് കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു ദിവസം മുന്‍പെങ്കിലും യാത്ര തിരിക്കാനാണു റയില്‍ മേധാവികള്‍ യാത്രക്കാരോട് ഉപദേശിക്കുന്നത്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ആഘോഷ സീസണിലെ യാത്ര മിക്കവാറും അസാധ്യമായി മാറുമെന്ന നില വന്നതോടെയാണിത്. ക്രിസ്മസ് തലേന്നു വൈകിട്ട് 6 മണി മുതല്‍ ഡിസംബര്‍ 27 പുലര്‍ച്ചെ 6 മണി വരെയാണു റയില്‍ സമരം.
പണിമുടക്കു മൂലം യാത്രക്കാരുടെ ക്രിസ്മസ് ആഘോഷങ്ങൾ ദുരിതത്തിലാകുമെന്നാണ് ആശങ്ക. ശമ്പളവർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് റെയിൽ, മാരിടൈം & ട്രാൻസ്‌പോർട്ട്(ആർഎംടി) യൂണിയൻ ഡിസംബർ 13 നും 16 നും 48 മണിക്കൂർ പണിമുടക്ക് നടത്തിയിരുന്നു. റയിൽവേയിൽ ശമ്പള വർധന സർക്കാരിന്റെ ചുമതല അല്ലങ്കിലും ജനങ്ങളുടെ ദുരിതം കണ്ടില്ലെന്നു നടിക്കാനാകില്ല. 1997 മുതൽ ബ്രിട്ടനിലെ റയിൽവേ സ്വകാര്യവൽക്കരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല