1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 19, 2021

സ്വന്തം ലേഖകൻ: കൊവിഡ്-19 മൂന്നാം തരംഗ ഭീഷണികൾ തുടരുന്നതിനിടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അവസാനിപ്പിച്ച് ബ്രിട്ടൻ. ഒരു വർഷമായി തുടരുന്ന കടുത്ത നിയന്ത്രണങ്ങൾക്കാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അന്ത്യം കുറിച്ചത്. നിയന്ത്രണങ്ങൾ അവസാനിപ്പിച്ചെങ്കിലും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അവസാനിപ്പിച്ചതിനൊപ്പം മാസ്ക്, സാമൂഹിക അകലം എന്നീ കൊവിഡ് പ്രോട്ടോക്കോളുകൾ ഇനി പാലിക്കേണ്ടതില്ല. ഇതോടെ രാജ്യത്ത് ഇതുവരെ അടഞ്ഞ് കിടന്ന വ്യാപര സ്ഥാപനങ്ങളടക്കമുള്ള തുറന്ന് പ്രവർത്തിക്കും. കൊവിഡ് പ്രതിസന്ധിയിൽ സാമ്പത്തിക മേഖല തകർന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്.

“നിയന്ത്രണങ്ങളില്ലാതെ പൊതുപരിപാടികൾ നടത്താവുന്നതാണ്. മാസ്ക് ധരിക്കണമെന്ന നിർദേശം അധികൃതരിൽ നിന്ന് ഇനിയുണ്ടാകില്ല. ഇത് ശരയായ ഘട്ടമാണ്. സർക്കാർ ഇപ്പോൾ ഇങ്ങനെ പ്രവർത്തിച്ചില്ലെങ്കിൽ എന്ന് മുതൽ ഇളവുകൾ ഉണ്ടാകുമെന്ന ചോദ്യം ജനങ്ങളുടെ ഭാഗത്ത് നിന്നുമുയരും. വൈറസ് വ്യാപനം ആശയങ്കപ്പെടുത്തുന്നതാണെന്ന് എല്ലാവരും ഓർക്കണം. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത കൈവിടരുത്” പ്രധാനമന്ത്രി പറഞ്ഞു. ഞായറാഴ്ച ചിത്രീകരിച്ച വീഡിയോ സന്ദേശത്തിലൂടെയായിരുന്നു ബോറിസ് ജോൺസൻ്റെ പ്രസ്താവന.

പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് നിയന്ത്രണങ്ങൾ പിൻവലിച്ച് രാജ്യം തുറന്ന് കൊടുക്കാൻ സർക്കാർ തീരുമാനിച്ചത്. ഇളവുകൾ നൽകിയതിനെതിരെ ഒരു വിഭാഗമാളുകൾ രംഗത്തുവന്നിട്ടുണ്ട്. ഞായറാഴ്ച 48,161 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. എന്നാൽ വാക്സിനേഷൻ നൽകിയവരുടെ കണക്കുകൾ നിരത്തിയാണ് എതിർവാദങ്ങളെ സർക്കാർ പ്രതിരോധിക്കുന്നത്. പ്രായപൂർത്തിയായവരിൽ 67.8% രണ്ടു ഡോസും വാക്സിനും 87.8% ഒരു ഡോസും വാകിസിൻ സ്വീകരിച്ച സാഹചര്യത്തിൽ രോഗവ്യാപനം ശക്തമാകില്ലെന്ന് സർക്കാർ വ്യക്തമാക്കുന്നുണ്ട്.

കോവിഡ് പോസിറ്റീവായ ആളുമായി സമ്പർക്കത്തിലായ വ്യക്തിക്ക് ഐസലേഷൻ വേണ്ട. 7 ദിവസത്തേക്ക് എല്ലാ ദിവസവും രാവിലെ കോവിഡ് ടെസ്റ്റ് നടത്തണം. ടെസ്റ്റ് നെഗറ്റീവ് ആവുകയും കോവിഡ് ലക്ഷണങ്ങളില്ലാതിരിക്കുകയുമാണെങ്കിൽ പുറത്തുപോവുകയും ആളുകളുമായി ഇടപെഴകുകയും ജോലി ചെയ്യുകയുമാവാം. തിരഞ്ഞെടുത്ത സ്ഥാപനങ്ങളിലെ ജീവനക്കാരെ മാത്രമാണു നിലവിൽ പൈലറ്റ് പദ്ധതിയിൽ പങ്കാളികളാക്കിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.