1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 17, 2020

സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ടിയർ സംവിധാനം പുനരവലോകനം ചെയ്യാൻ സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച സർക്കാർ അവലോകനത്തിന് മുന്നോടിയായി ടിയർ 3 പ്രദേശങ്ങളെ ടിയർ 2വിലേക്ക് മാറ്റുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് എൻഎച്ച്എസ് മുന്നറിയിപ്പ് നൽകി.

ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് വ്യാഴാഴ്ച രാജ്യത്തെ ടിയർ നിയന്ത്രണങ്ങളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചേക്കും. ലണ്ടനെയും എസെക്സ്, ഹെർട്ട്ഫോർഡ്ഷയറിന്റെ ചില ഭാഗങ്ങളും ഈ ആഴ്ച ആദ്യം ഏറ്റവും ഉയർന്ന നിയന്ത്രണങ്ങളായ ടിയർ 3 ൽ ഉൾപ്പെടുത്താനുള്ള അടിയന്തര നടപടികൾ സർക്കാർ കൈക്കൊണ്ടിരുന്നു. എന്നാൽ നിലവിൽ ടിയർ ത്രീ നിയന്ത്രണങ്ങൾ ഉള്ള പ്രദേശങ്ങളെ കുറഞ്ഞ നിരകളിലേക്ക് കൊണ്ട് വരരുതെന്നാണ് എൻ എച്ച് എസ് ആവശ്യം. കൊവിഡ് -19 അണുബാധ നിരക്ക് രാജ്യത്തുടനീളം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നത് അപകടകരമെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു.

അതീവ ജാഗ്രത പാലിക്കാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച ഒരു വിഭാഗം ഡോക്ടർമാരും നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് വൈറസിന്റെ മൂന്നാമത്തെ തരംഗത്തിന് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി. ഇന്നത്തെ അവലോകനത്തിന് ശേഷം മിക്ക പ്രദേശങ്ങളും നിലവിലെ ശ്രേണികളിൽ തുടരുമെന്നാണ് പ്രതീക്ഷ.

24 മണിക്കൂറിനുള്ളിൽ ആരോഗ്യ മേധാവികൾ 25,161 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ യുകെയിൽ പ്രതിദിന കൊവിഡ് കേസുകൾ 50 ശതമാനം വർദ്ധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. മരണങ്ങളും ഈ ആഴ്ച 14 ശതമാനം ഉയർന്നു. 612 മരണങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തു. ഒരാഴ്ച മുമ്പ് ഇത് 533 ആയിരുന്നു.

ഓക്സ്ഫോർഡ്ഷയർ, ഈസ്റ്റ്, വെസ്റ്റ് സസെക്സ്, ബ്രൈടൺ, ഹോവ്, നോർത്താംപ്ടൺഷയർ എന്നിവിടങ്ങളിലെല്ലാം കഴിഞ്ഞ ഏഴു ദിവസങ്ങളിൽ വൈറസ് വ്യാപനം വർദ്ധിച്ചെങ്കിലും ഗ്രേറ്റർ മാഞ്ചസ്റ്ററിൽ വ്യാപന നിരക്ക് കുറഞ്ഞതായാണ് റിപ്പോർട്ടുകൾ.

അതിനിടെ ബ്രിട്ടനിൽ മറ്റൊരു മലയാളികൂടി മരണത്തിന് കീഴടങ്ങി. ബ്രിസ്റ്റോളിൽ താമസിക്കുന്ന തിരുവല്ല നിരണം സ്വദേശി റേ തോമസാണ് (46) ഇന്നലെ ഉച്ചയ്ക്ക് മരിച്ചത്. അർബുദ രോഗത്തിൽനിന്നും മുക്തിനേടി വരുന്നതിനിടെയാണ് റേയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഏതാനും ദിവസങ്ങളായി വെന്റിലേറ്ററിന്റെ സഹായത്തോടെയുള്ള ചികിൽസയിലായിരുന്നു.

സംസ്കാരം പിന്നീട്. ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ആശുപത്രിയിലെ നഴ്സായ സിബിൽ ആണ് ഭാര്യ. വിദ്യാർഥികളായ റെനീറ്റ, സ്റ്റെഫ്ന, റിയാൻ എന്നിവർ മക്കളാണ്. മലയാളി കൂട്ടായ്മകളിലും അസോസിയേഷൻ പ്രവർത്തനങ്ങളിലും സജീവമായിരുന്ന റേ യുണൈറ്റഡ് ബ്രിസ്റ്റോൾ മലയാളി അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.