
സ്വന്തം ലേഖകൻ: ലൂട്ടനിലെ പതിനാറുകാരി കായേലയുടെ മരണത്തിനു പിന്നാലെ യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി മരണ വാര്‍ത്തകള്‍. നോട്ടിംഗ് ഹാമിലെ പ്രസന്ന വിജയനും ന്യൂ മില്‍ട്ടണിലെ പോളി മാഞ്ഞൂരാനും ആണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ വിടപറഞ്ഞത്.
നോട്ടിംഗ് ഹാമില്‍ താമസിക്കുന്ന വിജയന്‍ ശ്രീധരന്‍ നായരുടെ ഭാര്യയാണ് പ്രസന്ന വിജയന്‍. കേരളത്തില്‍ ഇടയാറന്‍മുളയാണ് സ്വദേശം . സംസ്കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും.
ന്യൂ മില്‍ട്ടനില്‍ താമസിക്കുന്ന നടുവട്ടം മാഞ്ഞൂരാന്‍ വീട്ടില്‍ പോളി മാഞ്ഞൂരാന്‍ (55 ) ആണ് ഇന്നലെ വിടവാങ്ങിയ മറ്റൊരാള്‍. ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്നു ദിവസമായി രോഗം വഷളായി പോളി ബോണ്‍മൗത്ത് റോയല്‍ ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ ആയിരുന്നു. ഭാര്യ ഷീബ. മക്കള്‍ ഗ്രേയ്സ്, റോസ്, പോള്‍. സംസ്ക്കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട്.
കഴിഞ്ഞ ദിവസം ലൂട്ടനില്‍ പനിയെ തുടര്‍ന്ന് മലയാളി വിദ്യാര്‍ത്ഥിനി കയേല ജേക്കബ്(16) എന്ന വിദ്യാര്‍ത്ഥിനി മരണപ്പെട്ടിരുന്നു. തൊടുപുഴ വള്ളിയില്‍ വിവിയന്‍ ജേക്കബിന്റെ മകളായിരുന്നു കയേല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല