1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2021

സ്വന്തം ലേഖകൻ: യുകെയിൽ 18ന് മുകളിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ ഈ ആഴ്ച അവസാനത്തോടെ തുടങ്ങുമെന്ന് എൻഎച്ച്എസ് ചീഫ് എക്സിക്യൂട്ടീവ് സർ സൈമൺ സ്റ്റീവൻസ് സൂചന നൽകി. ഇംഗ്ലണ്ടിലെ എല്ലാ മുതിർന്നവർക്കും ഈ ആഴ്ച അവസാനത്തോടെ ഒരു ഡോസ് കോവിഡ് വാക്സിനെങ്കിലും ബുക്ക് ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും കോവിഡ് രോഗബാധിതർക്കായി ഒരു പുതിയ ചികിത്സാ രീതി ഉടൻ ലഭ്യമാക്കുമെന്നും സ്റ്റീവൻസ് പറഞ്ഞു.

അടുത്ത മാസത്തോടെ രാജ്യത്തെ എല്ലാ മുതിർന്ന ആളുകൾക്കും കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്ന ദൗത്യം പൂർത്തിയാക്കാൻ കഴിയുമെന്നും എൻഎച്ച്എസ് മേധാവി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. എൻ‌എച്ച്‌എസ് കോൺഫെഡറേഷൻ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു സ്റ്റീവൻസ്.

അടുത്ത നാല് ആഴ്ച വാക്സിനേഷൻ പ്രോഗ്രാമിന് സാധ്യമായ പരമാവധി ആളുകൾക്ക് വാക്സിൻ നൽകുന്ന ജോലി പൂർത്തിയാക്കാനാണ് എൻ‌എച്ച്‌എസ് ലക്ഷ്യമിടുന്നത്. ജൂലൈ 19 ഓടെ രാജ്യത്തൊട്ടാകെയുള്ള മുതിർന്നവരിൽ മൂന്നിൽ രണ്ട് പേർക്കും രണ്ട് ഡോസ് നൽകുകയാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇന്ന് മുതൽ 23 നും 24 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിനേടുക്കാൻ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാമെന്നും സ്റ്റീവൻസ് കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.