
സ്വന്തം ലേഖകൻ: ആമസോൺ ജനുവരി 19നുശേഷം ബ്രിട്ടനിൽ വീസ ക്രെഡിറ്റ് കാർഡുകൾക്ക് ഏർപ്പെടുത്താനിരുന്ന വിലക്ക് വേണ്ടെന്നുവച്ചു. ഓരോ ക്രയവിക്രയത്തിനുമായി വീസ ഈടാക്കുന്ന അമിതമായ സർവീസ് ചാർജ് മൂലമാണ് ആമസോൺ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്.
എന്നാൽ, സർവീസ് ചാർജിന്റെ കാര്യത്തിൽ ഇരുകമ്പനികളും തമ്മിൽ ചർച്ചയിലൂടെ ധാരണയിലെത്തിയ സാഹചര്യത്തിലാണ് വിലക്കേർപ്പെടുത്താനുള്ള തീരുമാനം തൽകാലത്തേക്ക് മരവിപ്പിച്ചത്.
പേയ്മെന്റ് രീതി മാറുന്നതിനായി ആമസോൺ, പ്രൈം കസ്റ്റമർമാർക്ക് 20 പൗണ്ടിന്റെയും സാധാരണ കസ്റ്റമേഴ്സിന് 10 പൗണ്ടിന്റെയും പ്രത്യേക വൗച്ചർ ഓഫറുകൾ വരെ നൽകി മുന്നോട്ടു പോകുന്നതിനിടെയാണ് കമ്പനികൾ തമ്മിൽ ധാരണയിലെത്തി തീരുമാനം പിൻവലിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല